മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേയ്ക്കായുള്ള സ്ഥലമെ ടുപ്പിന്റെ ജില്ലയിലെ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി ജില്ല കളക്ടര്‍ അറിയിച്ചു. 61.4 കി.മീ ദൂരത്തിലായി ആകെ 276 ഹെക്ടര്‍ ഭൂമിയാണ് ഗ്രീന്‍ ഫീല്‍ഡ് ഹൈവേയ്ക്കായി പാലക്കാട് ജില്ലയില്‍ ഏറ്റെടുക്കുന്നത്. ഇതില്‍ ഏകദേശം 10 ഹെക്ട റോളം വനഭൂമിയും ഉള്‍പ്പെടുന്നു. ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിക്ക് മൂന്ന് ഘട്ടങ്ങളിലായി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഹൈവേ കടന്നുപോകുന്ന ഭൂരിഭാഗം വില്ലേജുകളും റീ സര്‍വ്വേ പൂര്‍ത്തിയാകാത്തവയായതിനാലും ആദ്യ ഘട്ടത്തില്‍ മുഴുവ ന്‍ സര്‍വ്വേ നമ്പറുകളും ഉള്‍പ്പെട്ട് വരാത്തതിനാലുമാണ് ഒന്നിലധികം വിജ്ഞാപനങ്ങള്‍ വേണ്ടി വന്നത്.
ആദ്യ ഘട്ട വിജ്ഞാപന പ്രകാരം ഭൂമി ഏറ്റെടുപ്പിനായി നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ അനുവദിച്ചത് 1743.7 കോടി രൂപയാണ്. അനുവദിച്ചതില്‍ 96 ശതമാനം തുക യും (1677.85 കോടി രൂപ) വിതരണം ചെയ്ത് കഴിഞ്ഞു. ഭൂമിസംബന്ധമായ വിവിധ രേഖക ള്‍ ഇനിയും ഹാജരാക്കുവാനുള്ളവരുടെയും യാതൊരു വിധ ക്ലെയിമും ലഭിക്കാത്തതു മായ ഭൂമികളുടെയും തുകയാണ് ഇനി വിതരണം ചെയ്യുവാന്‍ പ്രധാനമായും ശേഷിക്കു ന്നത്. ആദ്യ ഘട്ട വിജ്ഞാപനം പ്രകാരം തന്നെ ഈ പദ്ധതിക്ക് വേണ്ടുന്ന ആകെ ഭൂമിയേ റ്റെടുക്കല്‍ പ്രക്രിയയുടെ എണ്‍പത് ശതമാനവും പൂര്‍ത്തിയാക്കുകയാണ്.
രണ്ടാം ഘട്ട വിജ്ഞാപന പ്രകാരം ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്ന തിനായി വിലനിര്‍ണ്ണയ പത്രിക നാഷണല്‍ ഹൈവേ അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ മണ്ണാര്‍ക്കാട് വില്ലേജിന്റെ നഷ്ടപരിഹാര വിതരണത്തിന് അനുമതി ലഭിച്ചിട്ടു ണ്ട്. ഈ വില്ലേജില്‍ ഏറ്റെടുക്കലിന് മുന്നോടിയായിട്ടുള്ള 3 ഇ നോട്ടീസ് വിതരണം ഈ ആഴ്ച തന്നെ പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ഫണ്ട് വിതരണം ആരംഭിക്കുകയും ചെയ്യും. മറ്റ് വില്ലേജുകളുടെ രണ്ടാം ഘട്ട ഫണ്ട് വിതരണാനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷി ക്കുന്നു.
മൂന്നാം ഘട്ട ഭൂമി ഏറ്റെടുക്കലിന് 22.08.2024 ന് അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടു ള്ളതാണ്. ഇതനുസരിച്ച് വില നിര്‍ണ്ണയ പത്രിക തയ്യാറാക്കി എത്രയും വേഗം നാഷണല്‍ ഹൈവേ അതോറിറ്റിക്ക് സമര്‍പ്പിക്കുന്നതാണ്.
ഇതിന് പുറമെ, നിര്‍ദ്ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് ഹൈവേയിലേക്കുള്ള ആഗമന നിര്‍ഗ്ഗമന പോ യിന്റുകളില്‍ അധിക ഭൂമി ഏറ്റെടുക്കുന്നതിനായി പ്രാഥമിക വിജ്ഞാപനം പുറപ്പെടു വിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഉടന്‍ തന്നെ കല്ലുകള്‍ സ്ഥാപിക്കുന്നതാണെന്നും ജില്ല കളക്ടര്‍ അറിയിച്ചു.