മണ്ണാര്‍ക്കാട് : ഉദ്യോഗാര്‍ഥികളെ മതിയായ പരിശീലനത്തിലൂടെ മികച്ച ജീവനക്കാരാ ക്കി മാറ്റി ജോലി നേടിക്കൊടുക്കുന്ന പുതിയ പദ്ധതിയുമായി മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോബ് ബാങ്ക് രംഗത്ത്. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട സൗജന്യ ഓ റിയന്റേഷന്‍ ശില്‍പശാല വിജയകരമായി നടന്നു. മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍ വിദ്യാ ഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷനില്‍ വെച്ചാണ് കഴിഞ്ഞദിവസം ക്ലാസ് നടന്നത്. മുപ്പതോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. കൂടിക്കാഴ്ച എങ്ങിനെ അഭിമുഖീക രിക്കണം, ജോലിക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയിലെല്ലാമാണ് അവബോധം നല്‍കിയത്. ശില്‍പശാല പുതിയ അനുഭവമായെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍മീഡിയ പോര്‍ട്ടലാണ് ജോബ് ബാങ്ക്. മണ്ണാര്‍ക്കാട് മേഖലയിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ശേഖ രിച്ചാണ് പ്രവര്‍ത്തനം. ഇക്കാലയളവില്‍ നിരവധി പേര്‍ക്ക് ജോലി നേടിക്കൊടുക്കാന്‍ ജോബ് ബാങ്കിന് സാധിച്ചിട്ടുണ്ട്. ജോലികള്‍ക്ക് വേണ്ടതായ പരിശീലനവും നല്‍കുന്നതി ലേക്ക് കൂടിയാണ് ഇപ്പോള്‍ ചുവടെടുത്ത് വെച്ചിരിക്കുന്നത്. നിരന്തരം പരിശീലനം നല്‍ കി ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ഉറപ്പുവരുത്തുകയെന്ന പുതിയ ദൗത്യം കൂടിയാണ് ജോബ് ബാങ്ക് ഏറ്റെടുത്തിരിക്കുന്നത്.
സ്ഥാപനങ്ങളിലേക്ക് ജോലിക്കാരെ വേണമെങ്കില്‍ ഉടമകള്‍ക്ക് ജോബ് ബാങ്കിനെ സമീ പിക്കാം. ഇത്തരം ഒഴിവുകള്‍ ജോബ് ബാങ്കിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഉദ്യോഗാര്‍ഥികളിലേക്ക് എത്തിക്കും. കോടതിപ്പടിയിലെ എ.ആര്‍ പ്ലാസയില്‍ ജോബ് ബാങ്ക് ഓഫിസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍മാരായ റഫീഖ് മുഹമ്മദ്, പ്രമോദ്.കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഇവിടെ യെത്തി വിശദമായ ബയോഡാറ്റ നല്‍കി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ വരുന്ന ഒഴിവുകള്‍ യഥാസമയം നേരില്‍ അറിയിക്കുമെന്ന് മാനേജ്‌മെ ന്റ് പ്രതിനിധികള്‍ അറിയിച്ചു.. കൂടുതല്‍ വിവരങ്ങള്‍ക്ക് : 95625 89869.