മണ്ണാര്‍ക്കാട് : കുടുംബവഴക്കിനെ തുടര്‍ന്ന് ആദിവാസി യുവതിയെ മര്‍ദിച്ചുകൊലപ്പടു ത്തിയെന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരുലക്ഷം രൂപ പിഴയുമടയ്ക്കണം. പിഴത്തുക അടയ്ക്കാത്തപക്ഷം രണ്ടു വര്‍ഷം അധിക കഠിനതടവും അനുഭവിക്കണം. ഷോളയൂര്‍ പഞ്ചായത്തിലെ തേക്കുമു ക്കി ഉന്നതിയിലെ വള്ളി (40) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് രംഗസ്വാമി (64)യെ മണ്ണാര്‍ക്കാട് പട്ടികജാതി – പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശി ക്ഷിച്ചത്. ഇന്ത്യന്‍ശിക്ഷാ നിയമം വകുപ്പ് 302പ്രകാരമാണ് വിധി. സാഹചര്യതെളിവു കളും ശാസ്ത്രീയ തെളിവുകളും കണക്കിലെടുത്താണ് ശിക്ഷാവിധി. അതേസമയം പ്രതി ഹാജരാക്കിയ സാക്ഷി വിശ്വാസയോഗ്യനല്ലെന്നും പ്രതിയുടെ താത്പര്യത്തിനു വേണ്ടി കളവായി സാക്ഷിപറഞ്ഞതാണെന്നും കോടതി കണ്ടെത്തി. 2014 ഒക്ടോബര്‍ 08നാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ രംഗസ്വാമി ഭാര്യ വള്ളിയുമായി വഴക്കിടുകയും തുടര്‍ന്ന് ചുറ്റിക,വടി എന്നിവ കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാ ണ് കേസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതി നെ തുടര്‍ന്ന് രംഗസ്വാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നത്തെ അഗളി സി.ഐ. കെ.സി ബിനുവാണ് കേസ് അന്വേഷിച്ചത്. പിന്നീട് വന്ന സി.ഐ. പി.എം മനോജും തുടര ന്വേഷണം നടത്തി. അഗളി ഡിവൈ.എസ്.പി.യായിരുന്ന കെ.എം ദേവസ്യയാണ് അന്വേ ഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം 15 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യ ല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജയന്‍ ഹാജരായി. സീനിയര്‍ സിവില്‍ പൊലിസ് ഓഫീസ ര്‍ മാരായ അനില്‍കുമാര്‍, സുഭാഷിണി എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോ പിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!