പാലക്കാട് : റോഡും പാലവും മാത്രമല്ല വികസനമെന്നും ഓരോ കുടുംബത്തിലും പു രോഗമനപരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന തരത്തിലാകണം അത് ആസൂത്രണം ചെയ്യേണ്ടതെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ച്ചപ്പാടുകളും മുന്‍ഗണനകളും വികസന സാധ്യതകളും ഉള്‍ക്കൊണ്ട് 2018 -ല്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ജില്ലാ പദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാ പദ്ധതി രൂപീകരണ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു മന്ത്രി. സ്‌കില്‍/ വൈദഗ്ദ്യമാണ് ഇപ്പോള്‍ വികസനം. ഓരോരുത്തരു ടേയും സ്‌കില്‍ കണ്ടെത്തി പരിപോഷിപ്പിക്കും വിധമാകണം വികസനപദ്ധതികള്‍. ധനസഹായത്തിന് പകരം സ്‌കില്‍ പരിപോഷിപ്പിച്ച് സമ്പാദ്യ സ്വരൂപണത്തിന് ജനങ്ങളെ പ്രാപ്തരാക്കാന്‍ വികസന പദ്ധതികളിലൂടെ സാധിക്കണമെന്നും മന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു. വികസനപദ്ധതികളില്‍ തീരുമാനമെടുക്കുമ്പോള്‍ സമൂഹത്തിലെ താഴെ തട്ടിലുളളവരെ എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
വികസനപദ്ധതികളുമായി ബന്ധപ്പെട്ടുവരുന്ന എ.ഐ ഉള്‍പ്പെടെയുളള സാങ്കേതിക സഹായം, വനിത വികസനം അവരുടെ വരുമാനമാര്‍ഗ്ഗം , കാര്‍ഷികമേഖലയിലെ സാങ്കേതികത്വം എന്നിവ യോഗത്തില്‍ പങ്കെടുത്ത വിവിധ മേഖലകളില്‍ നിന്നുളളവര്‍ വാഗ്ദ്വാനം ചെയ്തു.ഫലം മുന്നില്‍ കണ്ടുകൊണ്ടാവണം വികസനപദ്ധതികള്‍ ആസൂത്ര ണം ചെയ്യേണ്ടതെന്നും ജില്ലയുടെ ആഭ്യന്തര ഉത്പാദനം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി ടി.ആര്‍ അജയന്‍ അഭിപ്രായപ്പെട്ടു. കൃഷിക്കാരുടെ സൗകര്യങ്ങള്‍, ഡാമുകള്‍, ഫാമുകള്‍ കേന്ദ്രീ കരിച്ചുളള ടൂറിസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മേഖലകള്‍ക്ക് യോജി ച്ച പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം.വകുപ്പ് ഫണ്ട് മാത്രമല്ല മറിച്ച് സഹകരണമേഖല, വിവിധ കമ്പനികളുടെ സി.എസ്. ആര്‍ , കേന്ദ്രസര്‍ക്കാര്‍, ത്രിതല പഞ്ചായത്തുകള്‍, മറ്റ് മേഖലകളില്‍ നിന്നുമുളള ഫണ്ടും ആശ്രയിക്കേണ്ടതുണ്ടെന്നും അദ്ദേഹം യോഗത്തില്‍ അഭിപ്രായപ്പെട്ടു.
ജില്ല പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ജില്ലാ മേധാവികളെ കണ്‍വീനര്‍മാ രാക്കി 25 ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉപസമിതി രൂപീകരണം പിന്നീട് ജില്ലാ തല കൂടിയാലോചന യോഗം , കരട് ജില്ലാ പദ്ധതി രൂപീകരണം, കരട് ജില്ലാ പദ്ധതി അഭിപ്രായ രൂപീകരണം, ജില്ലാ വികസന സെമിനാര്‍ തുടര്‍ന്ന് ഒക്ടോബര്‍ 30നകം ജില്ല ആസൂത്രണ സമിതിയുടേയും ഡിസംബര്‍ 31 ന് സര്‍ക്കാരിന്റേയും അംഗീകാരം നേടുന്ന തരത്തിലാണ് ജില്ല പദ്ധതി ആസൂത്രണ പ്രക്രിയ ഘട്ടങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രത്യേകമായ വകയിരുത്തലൊ സ്‌കീമുകളൊ പ്രൊജക്ടുകളൊ ഇല്ലാത്ത പദ്ധതിയാണ് ജില്ല പദ്ധതി. ഉല്‍പാദനം, പ്രാദേശിക സാമ്പത്തിക വികസനം, നീര്‍ത്തടങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, മാലിന്യ സംസ്‌കരണം, കുടിവെള്ളം, ഊര്‍ജ്ജം, ഗതാഗതം, ടൂറിസം, സാമൂഹിക സുരക്ഷ, സേവ നം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനം, ദാരിദ്ര്യ ലഘൂകരണം, വനിതകളുടെ വികസനം, ശിശുക്കള്‍, വയോജനങ്ങള്‍ എന്നിവരുടെ സംരക്ഷണം, കായിക മേഖലയുടെ വികസനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം, സദ്ഭരണം എന്നിങ്ങനെ ഓരോ മേഖലയിലെയും ജില്ലാ തല വികസ ന പരിപ്രേക്ഷ്യങ്ങള്‍ ജില്ലാ പദ്ധതിയിലുണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പൊതു താല്പര്യമുള്ള കാര്യങ്ങളും സാമ്പത്തിക വിഭവങ്ങള്‍, പ്രകൃതി വിഭവങ്ങള്‍, മനുഷ്യ വിഭവങ്ങള്‍ എന്നിവ ശാസ്ത്രീയവും സുസ്ഥിരവുമായി വികസനത്തിനായി വിനിയോ ഗിക്കുന്നതിനുള്ള ആസൂത്രണവും ജില്ല പദ്ധതിയില്‍ ഉള്‍പ്പെടും.
ഓരോ മേഖലയിലേയും വികസന വിടവുകള്‍ കണ്ടെത്തി ലക്ഷ്യങ്ങളും മുന്‍ഗണന കളും നിശ്ചയിക്കുക, സംയുക്തമായി ഏറ്റെടുക്കേണ്ട വികസന പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഓരോ വികസന ഏജന്‍സിയും ഏറ്റെ ടുക്കേണ്ട ഘടകങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമായി നിര്‍ണ്ണയിക്കുക, അവ തമ്മിലുള്ള സംയോജന-ഏകോപന സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, എന്നിവയും ജില്ലാപദ്ധതി യുടെ ലക്ഷ്യമാണ്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായി. ജില്ല കലക്ടര്‍ ഡോ.എസ്.ചിത്ര, കെ.പ്രഭാകരന്‍ എം.എല്‍.എ, ജില്ലാ ആയൂത്രണസമിതി സര്‍ക്കാര്‍ പ്രതിനിധി ടി.ആര്‍ അജയന്‍,ജനകീയാസൂത്രണം ജില്ല ഫെസിലിറ്റേറ്റര്‍ കെ. ഗോപാലകൃഷ്ണന്‍,ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ആര്‍ രത്നേഷ്,ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ അധ്യക്ഷന്മാര്‍, സര്‍ക്കാര്‍ കോളെജ് പ്രതിനിധികള്‍, ഗവേഷണ സ്ഥാപന പ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ സംഘടനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍. എന്നിവര്‍ പങ്കെടുത്തു.