വെട്ടത്തൂര്‍ : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സകൂളില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ശുചിത്വ ബോധവും മാലിന്യ സംസ്‌കരണ ചിന്തയും ഉണര്‍ത്തുക, വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കുക, മാലിന്യമുക്ത നവ കേരളത്തിനായി വിദ്യാര്‍ഥികളുടെ കര്‍മ്മശേഷികളെ ഫലപ്രദമായി പ്രയോജനപ്പെടു ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിതസഭ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ആ രോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഉസ്മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെ യ്തു. എസ്.എം.സി ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ ജലീല്‍, പ്രധാന അധ്യാപകന്‍ കെ.എ അബ്ദുമനാഫ്, പി. ജുമൈലത്ത്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒ.മുഹമ്മദ് അന്‍ വര്‍ എന്നിവര്‍ സംസാരിച്ചു.കില ഫാക്വല്‍റ്റി എം. ഗോപാലന്‍, വെട്ടത്തൂര്‍ ഹരിത കര്‍മ്മ സേന പ്രസിഡന്റ് ശാന്ത ഇടുമയില്‍ , വിജിത, എന്‍.എസ്.എസ് ലീഡര്‍ ലിഖിത സുരേഷ്, ഷിംല ഷെറിന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി യൂണിറ്റിനു കീഴില്‍ വൈവിധ്യമാര്‍ന്ന കര്‍മ്മപദ്ധതികള്‍ ആ സൂത്രണം ചെയ്തിട്ടുണ്ട്. എന്‍.എസ്.എസ് ലീഡര്‍മാരായ മുഹമ്മദ് അസ്ലം. കെ.പി, മുഹമ്മദ് സുദൈസ്, ഷാസിയ മോള്‍. ടി, ബിന്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.