പാലക്കാട് : വൈദ്യുതി സുരക്ഷ സംബന്ധിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക വഴി സമൂഹത്തില്‍ സുരക്ഷാ സന്ദേശം എത്തിക്കാന്‍ വൈദ്യതി സുരക്ഷാ വാരത്തോ ടനുബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജലഛായ ചിത്രരചന മത്സരവും ഉപ ന്യാസം മത്സരവും സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ സ്‌കൂള്‍ തലത്തിലെ വിജയിക ളെ കണ്ടെത്തും. അതിനായി കുട്ടികളുടെ രചനകള്‍ അതാത് സ്‌കൂള്‍ മേലധികാരികള്‍ വിലയിരുത്തുകയും സ്‌കൂള്‍തലത്തിലെ ഒന്നും രണ്ടും മൂന്നും വിജയികളെ കണ്ടെത്തി വിജയികളുടെ പേര് വിവരം സ്‌കൂള്‍ അധികൃതര്‍ ഒക്‌ടോബര്‍ 15ന് മുമ്പായി ഇലക്ടിക്ക ല്‍ ഇന്‍സ്‌പെക്ട്രേറ്റ് ഓഫീസില്‍ അറിയിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇല്‍സ്‌പെക്ടര്‍ അറി യച്ചു. ശേഷം സ്‌കൂള്‍തലത്തിലെ വിജയികള്‍ക്കായി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല മത്സരം സംഘടിപ്പിക്കും. വകുപ്പ് നല്‍കുന്ന വിഷയത്തില്‍ നിശ്ചയിക്കുന്ന സെന്ററില്‍ നിശ്ചിത സമയപരിധിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും ജില്ലാതല വിജയികളെ കണ്ടെത്തുന്നതുമാണ്. ജില്ലാതല മത്സരത്തില്‍ ചിത്രങ്ങള്‍ എ ഫോര്‍ സൈസ് പേപ്പറിലും ഉപന്യാസം രണ്ട് പുറത്തില്‍ കവിയാതെയുമാണ് തയ്യാറാക്കേണ്ട ത്.പ്രസ്തുത വിജയികള്‍ക്ക് ജില്ലാതലത്തില്‍ ക്യാഷ് പ്രൈസും കൂടാതെ സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കുന്നതാണ്. ജില്ലാതല വിജയികളില്‍ നിന്ന് സംസ്ഥാനതല വിജയികളെ കണ്ടെത്തും.ഫോണ്‍: 0491-2972023, elapalakkad@kerala.gov.in