ഷോളയൂര്‍: ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ക്ഷയരോഗമുക്ത പഞ്ചായത്ത് ടി ബി ഫോറം മീ റ്റിംഗ് ചേര്‍ന്നു. അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ പഞ്ചായത്തിനെ ക്ഷയരോഗമുക്ത മാക്കാന്‍ കഫപരിശോധന വര്‍ധിപ്പിക്കാനും രോഗലക്ഷണമുള്ളവരെ കണ്ടെത്തി ആദ്യ ഘട്ടത്തില്‍ ചികിത്സ നല്‍കി രോഗനിവാരണം നടത്താനും തീരുമാനിച്ചു. ഇതിന് ആശു പത്രിയില്‍ കഫപരിശോധനക്ക് സൗകര്യമുണ്ടായിരിക്കുമെന്നും പുതുതായി കണ്ടെത്തു ന്ന രോഗികള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്യുമെന്നും ആരോഗ്യവകുപ്പ് അധി കൃതര്‍ അറിയിച്ചു. ഗ്രാമതലത്തില്‍ വൈകുന്നേരങ്ങളില്‍ ബോധവല്‍ക്കരണ ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി ഉല്ഘാടനം ചെയ്തു. ക്ഷയരോഗമുക്ത പഞ്ചായത്തിന് എല്ലാവിധ സഹകരണവും ഭരണസമിതി ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. വൈസ് പ്രസിഡന്റ് രാധ അധ്യക്ഷയായി. അട്ടപ്പാടി ടി.ബി യൂണിറ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. വൈശാഖ് ബോധവല്‍ക്കരണ ക്ലാസെടു ത്തു. സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍ ജിതേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. എസ് കാളിസ്വാമി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ജെ വര്‍ഗീസ് തുടങ്ങിയവര്‍ സംസാ രിച്ചു. ജനപ്രതിനിധികള്‍, എക്‌സൈസ്, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.