മണ്ണാര്‍ക്കാട്: വര്‍ഗീയകക്ഷികളുമായി കൂട്ടുപിടിച്ചാണ് സി.പി.എം. നഗരസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയതെന്ന് മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നഗരസഭയില്‍ സി.പി.എം.- ബി.ജെ.പി.- വെല്‍ഫെയര്‍ പാര്‍ട്ടി സൗഹൃദമത്സരമാണ് നടന്നത്.വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടുകെട്ടിന്റെ സൂചനയാണിത്. സംസ്ഥാനത്തെ നഗരസഭകളില്‍ ഒരു വോട്ട് നേടിയ ഏക എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മണ്ണാര്‍ക്കാട് ഒന്നാം വാര്‍ഡിലാണ്. ഈ വാര്‍ഡില്‍ നിലവില്‍ 10 പാര്‍ട്ടി മെമ്പര്‍മാരുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മുന്നണിയുടെ സ്ഥാനാര്ഥിക്കിവിടെ ഒരു വോട്ടുമാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ എല്‍.ഡി.ഫിന് ഇവിടെ 165 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 14 വോട്ടുമുണ്ടായിരുന്നു. ഈ വോട്ടുകളാണ് ഇപ്രാവശ്യം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് ലഭിച്ച 179 വോട്ടുകള്‍. കുന്തിപ്പുഴ വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സി.പി.എം. പിന്തുണ നല്‍കുകയും ശേഷിക്കുന്ന വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇടതിന് പിന്തുണ നല്‍കുക എന്നതുമാണ് കരാര്‍.ഒട്ടുമിക്ക വാര്‍ഡുകളിലും സി.പി.എം.- ബി.ജെ.പി. വോട്ടുകച്ചവടം നടത്തിയിട്ടുണ്ടെന്നതും വ്യക്തമാണ്. ചില വാര്‍ഡുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളെ പോലും നിര്‍ത്തിയിട്ടില്ല. മണ്ണാര്‍ക്കാട് നഗരസഭയില്‍ വികസന പ്രവര്ത്തനങ്ങളെ് ജനം അംഗീകരിച്ചതാണ് യു.ഡി.എഫിന്റെ വിജയം. മണ്ണാര്‍ക്കാടിന്റെ മതേതര മനസ് യു.ഡി.എഫിനൊപ്പമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സീറ്റും നേടാനായിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ കെ.സി. അബ്ദുറഹ്മാന്, മുജീബ് പെരിമ്പിടി. ആലിപ്പുു ഹാജി, ഹുസൈന് കളത്തില്‍, സി.മുഹമ്മദ് ബഷീര്‍, സി.ഷഫീക്ക് റഹ്മാന്, സക്കീര്‍ മുല്ലക്കല്‍, ഫിറോസ് മുക്കണ്ണം എന്നിവര്‍ പങ്കെടുത്തു.
