അലനല്ലൂര്‍: മികച്ച ലബോറട്ടറികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമായ നാഷണ ല്‍ അക്രിഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന് ലബോറട്ടറീസ് (എന്‍.എ.ബി.എല്‍.-എന്‍ട്രിലെവല്‍) അഗീകാരം അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴിലുള്ള ഇ.എം.എസ്. മെമ്മോറിയല്‍ നീതി മെഡിക്കല്‍ ലാബ് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്ററിന് ലഭിച്ചു. ഗുണനിലവാരം ഉറപ്പാക്കാന്‍ ഒട്ടേറെ മാനദണ്ഡ ങ്ങള് പാലിച്ചുപോരുന്ന ലാബുകള്‍ക്ക് ദേശീയതലത്തില്‍ നല്കുന്ന പ്രധാന അംഗീകാ രമാണിത്. എന്‍.എ.ബി.എല്‍. അംഗീകാരം നേടുന്ന മണ്ണാര്‍ക്കാട് താലൂക്കിലെ തന്നെ ഏക ലബോറട്ടറിയുമാണ് അലനല്ലൂര്‍ നീതിലാബ്.
ഗുണഭോക്താക്കളുടെ സൗകര്യാര്‍ഥം നിരവധിയായ ആരോഗ്യപരിശോധനകള്‍ ചുരു ങ്ങിയചെലവില് ഒരുക്കുന്നതില്‍ മുന്‍പന്തിയിലാണ് നീതിലാബ്.വിദഗ്ദ്ധരായ ലാബ് ടെക്നീഷ്യന്മാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്.ശരീരദ്രവങ്ങളിലെ വിവിധ രാസഘടകങ്ങളെ അതിവേഗത്തിലും കൃത്യമായും പരിശോധിക്കാന്‍ കഴിയുന്ന അത്യാധുനിക ലാബ് ഉപകരണങ്ങളുണ്ടിവിടെ. പരിശോധനകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഇന്റേണല്‍ ക്വാളിറ്റി കണ്ട്രോളും, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിന്റെ എക്സ്റ്റേണല്‍ ക്വാളിറ്റി കണ്ട്രോള് പ്രോഗാമും കൃത്യമായി ലാബ് പിന്തുടര്ന്നുപോരുന്നു.ബയോകെമിസ്ട്രി, തൈറോയ്ഡ്, മറ്റുഹോര്മോണ് പരിശോ ധനകള്ക്കായി അന്താരാഷ്ട്രനിലവാരമുള്ള കമ്പനികളുടെ യന്ത്രങ്ങളാണ് ഉപയോ ഗിക്കുന്നത്.പരിശോധനക്കെത്തുന്നവര്‍ക്ക് നൂറുശതമാനം കൃത്യതയാര്‍ന്ന റിപ്പോ ര്‍ട്ടുകള്‍ ലഭ്യമാക്കുന്നു.
പ്രവര്‍ത്തനകാലം എട്ടുവര്‍ഷം പിന്നിടുമ്പോള്‍ ഇതിനകം ലക്ഷക്കണക്കിന് ആളു കളാണ് ലാബിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത്.ആരോഗ്യരംഗത്ത് ലാഭേ ച്ഛയില്ലാതെ പ്രവര്‍ത്തിച്ചും പരിശോധനാഫീസില് ഗണ്യമായ കുറവുനല്കിയുമാണ് ലാബിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ട് പോകുന്നതെന്ന് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മ ദ് അബ്ദുറഹിമാന് പറഞ്ഞു.
