മണ്ണാര്‍ക്കാട് : നഗരസഭയില്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ശിവന്‍കുന്നില്‍ നടപ്പിലാ ക്കുന്ന ജലസംഭരണിയുടെ നിര്‍മാണോദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ ഹിച്ചു. ജല അതോറിറ്റിയ്ക്ക് മണ്ണാര്‍ക്കാട് നഗരസഭ വിട്ടുനല്‍കിയ 10സെന്റ് സ്ഥലത്താ ണ് 2.45 കോടി രൂപ ചെലവില്‍ ജല അതോറിറ്റി ആറ് ദശലക്ഷം ലിറ്റര്‍ സംഭരണശേഷി യുളള ജലസംഭരണി നിര്‍മിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കാനാണ് ശ്രമം. നഗരസഭാ പരിധിയില്‍ ശുദ്ധജലവിതരണം കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ശിവന്‍കുന്നിലെ ഗ്യാസ് ഗോഡൗണ്‍ പരിസ രത്ത് ജലസംഭരണി നിര്‍മിക്കാന്‍ നടപടിയായത്. നേരത്തെ മണ്ണാര്‍ക്കാട് പഞ്ചായത്താ യിരുന്നപ്പോഴാണ് ഈസ്ഥലം വാങ്ങിയത്. സംസ്ഥാന പദ്ധതിയിലുള്‍പ്പെടുത്തി സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ രണ്ടാംഘട്ടമായി ഇവിടെ സംഭരണി നിര്‍മിക്കാനായി രുന്നു ശ്രമങ്ങള്‍. ഇത് നീണ്ട് പോയതോടെ നഗരസഭയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതി യായ അമൃത് 2.0ല്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ 6.68 കോടി ചെലവിലാണ് കുടിവെള്ളവിതരണ പദ്ധതി നടപ്പിലാക്കുന്നത്. ജലസംഭരണി കൂടാതെ ചോമേരിയിലെ ജലശുദ്ധീകരണശാലയില്‍ നിന്നും സംഭരണിയിലേക്കുള്ള പമ്പിംങ് മെയിന്‍, മോട്ടോര്‍ പമ്പ് സെറ്റ് തുടങ്ങിയവയെല്ലാം സ്ഥാപിക്കും. 1400 സൗജന്യ കണക്ഷനും നല്‍കും. ഇതില്‍ നൂറിലധികം കണക്ഷനുകള്‍ ഇതിനകം നല്‍കി കഴിഞ്ഞു.
കുന്തിപ്പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ചോമേരിയിലെ ശുദ്ധീകരണശാലയില്‍ ശുദ്ധീകരിച്ച് താലൂക്ക് ആശുപത്രിക്ക് സമീപത്തെ സംഭരണിയിലേക്കെത്തിച്ചാണ് നിലവില്‍ മാസത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ശുദ്ധജലവിതരണം നടക്കുന്നത്. ഉയരംകൂടിയ സ്ഥലങ്ങളിലേക്ക് വെള്ളമെത്താന്‍ പ്രയാസം നേരിടുന്നുണ്ട്. പുതിയ സംഭരണി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് മാത്രമല്ല നഗരസഭയില്‍ മുഴുവന്‍ സമയവും കുടിവെള്ളവിതരണം ഉറപ്പുവരുത്താനാ കുമെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്.
നഗരസഭാ ചെയര്‍മാന്‍ സി,മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. കേരള ജല അതോറിറ്റി ബോര്‍ഡ് മെമ്പര്‍ അഡ്വ. ജോസ് ജോസഫ് മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, ജല അതോറിറ്റി എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ ജയ പ്രകാശ്, നഗരസഭാസ്ഥിരം സമിതി അധ്യക്ഷരായ കെ. ബാലകൃഷ്ണന്‍, ഹംസ കുറുവണ്ണ, വത്സലകുമാരി, മറ്റ് കൗണ്‍സിലര്‍മാര്‍, സെക്രട്ടറി എം. സതീഷ്‌കുമാര്‍, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.