മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നട പ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി മണ്ണാര്‍ക്കാട് താലൂക്കിലും നടപ്പിലാക്കണമെന്ന ആവശ്യ മുയരുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ഉതകുന്നതാണ് പദ്ധതി. കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് നടന്ന ജനകീയസദസില്‍ ഇത്തരം യാത്രാപ്രതി സന്ധികള്‍ ചര്‍ച്ചയായിരുന്നു. തെക്കന്‍ ജില്ലകളിലേതുപോലുള്ള ഗ്രാവണ്ടികള്‍ സര്‍വീ സ് നടത്തണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. ഗ്രാമവണ്ടികള്‍ സര്‍വീസ് നടത്താന്‍ തയ്യാ റായാല്‍ അതിനുള്ള ഡീസല്‍ ചിലവ് വഹിക്കാന്‍ തയ്യാറാണെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞിരുന്നു. മറ്റു തദ്ദേശ സ്ഥാപനങ്ങളും സമാനമായ രീതിയില്‍ മുന്‍കൈ എടുത്താ ല്‍ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍, മണ്ണാര്‍ക്കാട് 29 സര്‍വീസുകളാണ് മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നുള്ളത്. ഇതില്‍ ഭൂരിഭാഗം സര്‍വീസുകളും അട്ടപ്പാടിയിലേക്കാണ്. അട്ടപ്പാടിയിലെ ആനക്കട്ടി, ഷോളയൂര്‍ ഭാഗങ്ങളിലെ ഉള്‍പ്രദേശങ്ങളിലേക്ക് അധികം ബസ് സര്‍വീസുകളില്ലാത്തത് യാത്രാക്ലേശം സൃഷ്ടിക്കുന്നുണ്ട്. കല്ലടിക്കോടിലെ ശിരുവാണി, മീന്‍വല്ലം, വാക്കോട്, തുടിക്കോട് ഭാഗങ്ങളിലേക്കും യാത്രപ്രയാസങ്ങളുണ്ട്. കൂടാതെ കോട്ടോപ്പാടം പഞ്ചായ ത്തിലെ തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പ് മേഖലകളിലേക്കും അലനല്ലൂര്‍ പഞ്ചായത്തി ലെ ചളവ, പൊന്‍പാറ, മുണ്ടക്കുന്ന്, കുഞ്ഞുകുളം പ്രദേശങ്ങളിലേക്കും പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചളവ ബസ് പാസഞ്ചേഴ്‌സ് അസോസി യേഷന്‍ പെരിന്തല്‍മണ്ണ ഡിപ്പോ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാടെത്തിയ ഗതാഗതമന്ത്രിയ്ക്കും നിവേദനം നല്‍കി. പെരിന്തല്‍മണ്ണ യിലേക്കും മണ്ണാര്‍ക്കാട്ടേക്കും ഒറ്റപ്പാലം, ചെര്‍പ്പുളശേരി ഭാഗങ്ങളുമായി ബന്ധിപ്പിച്ചുള്ള ബസ് റൂട്ട് അനുവദിക്കണമെന്നും അസോസിയേഷന്‍ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. മലയോരമേഖലകളായ അട്ടപ്പാടി, തിരുവിഴാംകുന്ന്, എടത്തനാട്ടുകര, പാലക്കയം എന്നി വടങ്ങളിലെയടക്കം ഉള്‍പ്രദേശങ്ങളിലേക്ക് ഗ്രാമവണ്ടിയെത്തിയാല്‍ സാധാരണക്കാ ര്‍ക്ക് ഏറെ പ്രയോജനപ്രദമാകും. മറ്റു ബസുകളെ അപേക്ഷിച്ച് വലിപ്പംകുറഞ്ഞ ഇത്തരം ബസുകള്‍ക്ക് ഉള്‍പ്രദേശങ്ങളിലേക്ക് തടസങ്ങളില്ലാതെ ചെന്നെത്താനുമാകും.