അലനല്ലൂര്‍ :വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധതിരെ സഹായിക്കുന്നതിന് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരിച്ച് എടത്തനാട്ടുകര പീസ് പബ്ലിക് സ്‌കൂള്‍. വയനാടിന് കൈത്താങ്ങ് എന്ന പേരില്‍ സമാഹരിച്ച 17, 711 രൂപ എസ്.എം.ഇ. സി. സെന്റര്‍ പ്രിന്‍സിപ്പാല്‍ ഇദ്‌രീസ് സ്വലാഹി ഏറ്റുവാങ്ങി. കളിപ്പാട്ടം വാങ്ങാനായി മാറ്റി വെച്ച തുക പ്രിന്‍സിപ്പാള്‍ ടി. മുനീര്‍ മാസ്റ്ററെ ഏല്‍പ്പിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥി എ.മുഹമ്മദ് നിഹാലും മാതൃകയായി. എസ്.എം.ഇ.സി. സെന്ററിലെ എല്ലാ സ്ഥാപന ങ്ങളില്‍ നിന്നുമായി സ്വരൂപിച്ച 35, 711 രൂപ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുനരധിവാസ ഫണ്ടിലേക്കും കൈമാറി.