അഗളി :കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മണികണ്ഠന്‍ അട്ടപ്പാടിയുടെ മല്ലീസ്പറമുടി കവിതാസമാഹാരം കവി പി. രാമന്‍ ഗായിക നഞ്ചിയമ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം, ലൈബ്രറി കൗണ്‍സില്‍, അഗളി ബി.ആര്‍.സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ചടങ്ങ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു. അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ അധ്യക്ഷയായി. ഗായിക നഞ്ചിയമ്മ, രാമന്‍ അട്ടപ്പാടി, തങ്കരാജ് മാസ്റ്റര്‍, സിന്ധു സാജന്‍ എന്നിവരെ ആദരിച്ചു. അഗളി പഞ്ചായത്ത് അംഗം എ.പരമേശ്വരന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സിലര്‍ എം.ഉണ്ണി കൃഷ്ണന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എസ്.എസ് കാളിസ്വാമി, എഴുത്തുകാരന്‍ എം.കൃഷ്ണദാസ്, ബ്ലോക്ക് പ്രെജക്ട് കോര്‍ഡിനേറ്റര്‍ കെ.ടി ഭക്തഗിരീഷ്, മാധ്യമപ്രവര്‍ത്ത കരായ അജിത് ഷോളയൂര്‍, ബഷീര്‍ മാടാല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കേശവന്‍, പു.ക.സ അട്ടപ്പാടി മേഖള സെക്രട്ടറി കെ.ജി. സുനില്‍, കവി മണികണ്ഠന്‍ അട്ടപ്പാടി, സി. രേശി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!