അലനല്ലൂര്‍: ടൗണില്‍ പുതുതായി രൂപീകരിച്ച ദിശ സാംസ്‌കാരിക കേന്ദ്രവും വായന ശാലയും കഥാകൃത്ത് കെ.പി ഉണ്ണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.അബ്ദുള്‍ കരീം അധ്യക്ഷനായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്് കെ.എ. സുദര്‍ശനകുമാര്‍ സമാദരണം നടത്തി. 76-ാം വയസില്‍ പ്ലസ്‌വണ്‍ തുല്യതാ പരീക്ഷ വിജയിച്ച ശ്രീദേവി അമ്മയെ ടൗണ്‍ വാര്‍ഡ് മെമ്പര്‍ പി.മുസ്തഫ ആദരിച്ചു. ബ്ലോക്ക് മെമ്പര്‍ വി.അബ്ദുള്‍സലീം മെമ്പ ര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ കെ. ജുവൈരിയത്ത് വായനശാലാ പുസ്തകവിതരണം നടത്തി. റിട്ട.ഹെഡ്മാസ്റ്റര്‍ എ.രാമ കൃഷ്ണന്‍, കാഴ്ച വായനശാല സെക്രട്ടറി രാധാകൃഷ്ണന്‍ ചൂരക്കാട്ടില്‍, കാസിം ആലായന്‍, സി.ശ്രീരഞ്ജിനി, പി.പി.കെ അബ്ദുറഹ്മാന്‍, പുഷ്പലത, ഭാസ്‌കരന്‍ കണ്ണാടിക്കുഴിയില്‍, കെ.രാംകുമാര്‍, മുജീബ് പാക്കത്ത്, മധു അലനല്ലൂര്‍, നജീബ് പരിയാരന്‍, എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് ഫിറോസ് കീടത്ത് സ്വാഗതവും ജോ.സെക്രട്ടറി കെപി. ഹരിദാസന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!