കുമരംപുത്തൂര്‍: പള്ളിക്കുന്ന് ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യ ദിനാ ഘോഷത്തിലും വയനാടിലെ പ്രകൃതി ദുരന്ത ബാധിതരെ മറന്നില്ല. ‘വയനാടിനൊപ്പം ഞങ്ങളും’ എന്ന സന്ദേശവുമായി കുരുന്നുകള്‍ തങ്ങളുടെ സമ്പാദ്യക്കുടുക്കയിലെ നാണയത്തുട്ടുകളും രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമായി ശേഖരിച്ച തുകകളും ചേര്‍ത്ത് 8150 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കു ന്നതിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്തിന് കൈമാറി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചാണ് സ്‌കൂള്‍ ലീഡര്‍ ഹംദ ഫാത്തിമയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ പ്രസിഡന്റിന് പണം കൈമാറിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്റ്റാന്റിം ഗ് കമ്മറ്റി ചെയര്‍മാന്‍ നൗഫല്‍ തങ്ങള്‍, പി.ടി.എ പ്രസിഡന്റ് ജലീല്‍ , പ്രധാനധ്യാപകന്‍ സിദ്ധിഖ് പാറോക്കോട് , പി.ടി.എ വൈസ് പ്രസിഡന്റുമാരായ അസീസ് കണ്ണോടന്‍, . കബീര്‍ മണറോട്ടില്‍, മുനീറ.വി എന്നിവര്‍ പ്രസംഗിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തി ന്റെ ഭാഗമായി ജനകീയ റാലി, ദേശഭക്തിഗാനാലാപനം. നൃത്താവിഷ്‌കാരം, രക്ഷിതാ ക്കള്‍ക്കായി പ്രശ്‌നോത്തരി മത്സരം എന്നിവയും സംഘടിപ്പിച്ചു.പി.ടി.എ ഭാരവാഹികളാ യ ഷുക്കൂര്‍ പി , മണികണ്ഠന്‍ അധ്യാപകരായ പ്യാരിജാന്‍ എസ്.എന്‍, ഹംസ. കെ , അബ്ദു ള്‍ നാസര്‍ പി, രഞ്ജിനി കെ , സുനിത വി മേരി ഹെലന്‍ സൈമണ്‍, സജ്‌ന എ, അരുണ പ്രഭ പി. ആയിഷ ജസ്ലി, ശ്രുതി. പി.വി . ജസീല ബീഗം, ജംഷീന , സുലൈഖ എന്നിവര്‍ നേതൃത്വം നല്‍കി.