മണ്ണാര്‍ക്കാട്: പമ്പ് ഹൗസിലെ അറ്റകുറ്റപണി ഭാഗീകമായി പൂര്‍ത്തിയാക്കി മണ്ണാര്‍ക്കാട് – തെങ്കര സമഗ്രശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും മുഴുവന്‍സമയ ജലവിതരണം കഴിഞ്ഞദിവസം മുതല്‍ പുനരാരംഭിച്ചു. കുന്തിപ്പുഴയോരത്തുള്ള പമ്പ് ഹൗസിലെ റോ വാട്ടര്‍ കിണറില്‍ വന്‍തോതില്‍ചെളിയും മണലുമടിഞ്ഞതാണ് പ്രതിസന്ധിയ്ക്കിട യാക്കിയത്. ജലവിതരണം താത്കാലികമായി നിര്‍ത്തിവെയ്ക്കേണ്ടിയും വന്നു. ഇത് മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലും തെങ്കര പഞ്ചായത്തിലുമുള്ള നിരവധി കുടുംബ ങ്ങളെ ബാധിച്ചതോടെ അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യവും ശക്തമായി.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് ചെളിയും മണലും നീക്കംചെയ്യല്‍ പ്രവൃത്തികള്‍ തുടങ്ങി യത്. മൂന്ന് മീറ്ററോളം ഉയരത്തിലാണ് മണലും മറ്റും അടിഞ്ഞിരുന്നത്. നാല് ദിവസത്തെ പ്രവൃത്തികള്‍ക്കൊടുവില്‍ പകുതിയിലധികം നീക്കംചെയ്യാനായെന്ന് ജലഅതോറിറ്റി അധികൃതര്‍ അറിയിച്ചു. ട്രാക്ടര്‍ എന്‍ജിനില്‍ ഘടിപ്പിച്ച ഹോസ് മുഖേനയാണ് ഇതു പുറ ത്തേക്കെടുത്തത്. തുടര്‍ന്ന് ജലവിതരണം പുന:സ്ഥാപിക്കുകയായിരുന്നു. റോ വാട്ടര്‍ കി ണറിലുണ്ടായിരുന്ന ഒരു മോട്ടോറും തകരാറിലായത് അറ്റകുറ്റപ്പണിയ്ക്കായി നല്‍കിയി ട്ടുണ്ട്.
നിലവില്‍ ഒരു മോട്ടോര്‍ ഉപയോഗിച്ചാണ് പമ്പിങ്. പുഴയ്ക്ക് നടുവിലായുള്ള മറ്റൊരു കി റായ ഗ്യാലറിയിലും വന്‍തോതില്‍ ചെളിയും മണലുമടിഞ്ഞിട്ടുണ്ട്. ഇതും കൂടി നീക്കം ചെയ്യേണ്ടതുണ്ട്. മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറങ്ങിയാലേ ഗ്യാലറിയിലെ പ്രവൃത്തി കള്‍ നടക്കൂ.പുഴയില്‍ വെള്ളം കൂടുതലുള്ളതും ഒഴുക്കുമുള്ളതിനാല്‍ പ്രവൃത്തികള്‍ ഉട ന്‍ നടത്താനാവില്ലെന്നും ജലനിരപ്പ് കുറഞ്ഞാല്‍മാത്രമേ ഇതു സാധ്യമാകൂവെന്നും അധി കൃതര്‍ പറയുന്നു. എങ്കില്‍മാത്രമേ റോ വാട്ടര്‍ കിണറിലെ ചെളിയും മണലും പൂര്‍ണമാ യും നീക്കംചെയ്യുന്നത് ഗുണകരമാകൂ. പ്രതിസന്ധികള്‍ക്കിടയില്ലാത്തവിധം നിലവില്‍ ജലവിതരണം പുനഃസ്ഥാപിക്കാനായിട്ടുണ്ടെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.