കുമരംപുത്തൂര്‍: പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കായകല്‍പ്പ് ജില്ലാതല പുരസ്‌കാരം കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭി ച്ചു. രണ്ടു ലക്ഷംരൂപയാണ് അവാര്‍ഡ് തുക. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ ത്തിന്റെ സഹകരണത്തോടെ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്താണ് ജില്ലാതല ത്തില്‍ പുരസ്‌കാരം നല്‍കുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധം, ആശുപത്രി ശുചിത്വം, രോഗീ സൗഹൃദ അന്തരീക്ഷം തുടങ്ങിയ മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനം കണ ക്കിലെടുത്താണ് പുരസ്‌കാരം. ജില്ലയിലെ നൂറിനടുത്ത് സ്ഥാപനങ്ങളില്‍ വിവിധ ഘട്ട ങ്ങളിലായി നടന്ന മൂല്യ നിര്‍ണയത്തിനു ശേഷമാണ് കുമരംപുത്തൂര്‍ നെച്ചുള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തെ തിരഞ്ഞെടുത്തത്. രോഗികളായെത്തുന്ന വര്‍ക്കു നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നതിനുപുറമെ ഊര്‍ജ-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഉദ്യാന പരിപാലനം, പൊതു ജനപങ്കാളിത്തത്തോടെയുള്ള ആരോഗ്യ-ശുചിത്വ ബോധവത്കരണ പരിപാടികളും ആരോഗ്യകേന്ദ്രം നടത്തിവരുന്നുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ ഫണ്ട്, ആശുപത്രി വികസന സമിതി, ദേശീയ ആരോഗ്യ ദൗത്യം, എം.എല്‍.എ. ഫണ്ടുകളും ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം പ്രോത്സാഹനസമ്മാനമാണ് ലഭിച്ചത്.