അലനല്ലൂര്‍ : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്ന തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യര്‍ഥനയുമായി സിപിഎം പ്രവര്‍ത്തകര്‍ അലനല്ലൂര്‍ ടൗണിലെ വ്യാപാരസ്ഥാപന ങ്ങള്‍ സന്ദര്‍ശിച്ചു. സി.പി.എം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലെ ത്തിയ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയക്കുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളടങ്ങിയ നോട്ടീസും നല്‍കി.
കഴിഞ്ഞദിവസം വീടുകളിലും സന്ദര്‍ശനം നടത്തിയിരുന്നു. ഏരിയ കമ്മിറ്റി അംഗം പി.മുസ്തഫ, ലോക്കല്‍ സെക്രട്ടറി ടോമി തോമസ്, കെ.എ സുദര്‍ശനകുമാര്‍, പി. അബ്ദുള്‍ കരീം, പി. ഭാസ്‌കരന്‍, എം. റംഷീക്ക്, പി. അനില്‍കുമാര്‍, മണികണ്ഠന്‍, എന്‍. അനു, പി. ഷരീഫ്, പി. നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.