പാലക്കാട് : എലപ്പുള്ളിയില്‍ ബൈക്കുമായി സ്‌കൂട്ടര്‍ യാത്രക്കാരിയെ പിന്തുടര്‍ന്ന് സ്വ ര്‍ണമാല കവര്‍ന്ന കേസില്‍ രണ്ടുപേരെ പാലക്കാട് കസബ പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള അയത്തില്‍ സെയ്താലി (24) പള്ളിമൊക്ക് വടക്കേവിള തേജസ് നഗറില്‍ അമീര്‍ഷാ (28) എന്നിവരെയാണ് എറണാകുളം ചെറായ ഭാഗത്ത് നിന്ന് പിടികൂ ടിയത്. സ്വര്‍ണം വിറ്റ് ലഭിച്ച രണ്ടരലക്ഷംെ രൂപയും മൊബൈല്‍ഫോണും കണ്ടെത്തി.
ജൂണ്‍ 29ന് എലപ്പുള്ളി നോമ്പിക്കോട് ഭാഗത്താണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന് സ്ത്രീയുടെ അഞ്ചുപവന്റെ മാലയാണ് ഇരുവരും കവര്‍ന്നതെന്ന് പൊലിസ് പറയുന്നു. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഇരുവരും പിന്നീട് വാഹനത്തിന്റെ നമ്പര്‍ മാറ്റിയും മുഖംമറച്ചും കേരളത്തിലേക്ക് തിരിച്ചെത്തുകയായി രുന്നെന്നും പറയുന്നു. മൂന്നുറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അ ന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്കെത്തിയതെന്ന് പൊലിസ് പറയുന്നു. സെ യ്താലിയുടെയും അമീര്‍ഷായുടെയും പേരില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി മാല പൊട്ടിക്കല്‍, കഞ്ചാവ്, പിടിച്ചുപറി, ബൈക്ക് മോഷണം തുടങ്ങിയ കേസുകളും പോ ക്‌സോ നിയമപ്രകാരമുള്ള കേസുകളും ഉണ്ടെന്നും പറയുന്നു.
മാലപൊട്ടിക്കുന്നതിന് മുമ്പ് സ്ഥലങ്ങള്‍ മനസിലാക്കാന്‍ കാറില്‍ യാത്ര ചെയ്യുന്ന രീതി യാണ് ഇവര്‍ക്കുള്ളതെന്നും ഇത്തരത്തില്‍ കാറില്‍ വന്ന ഒരാളെ കൂടി കേസില്‍ അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലിസ് പറഞ്ഞു. കസബ എസ്.ഐ. എച്ച് ഹര്‍ഷാദ്, എ,ഐമാരായ ഇ.അനില്‍കുമാര്‍, എ.രാജി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ആര്‍.രാജിദ്, എന്‍.സായൂജ്, എസ്.ജയപ്രകാശ്, സിപിഒമാരായ അന്‍സില്‍, എച്ച്.ഷാജഹാന്‍, ഡ്രൈവര്‍ മാരായ പ്രിന്‍സ്, മാര്‍ട്ടിന്‍ എന്നിവര്‍ അന്വേഷണം നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
news copied from mathrubhumi