അഗളി: പുതൂരില്‍ വരഗാര്‍പുഴയില്‍ കണ്ടെത്തിയ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കര ക്കെത്തിച്ചത് ഏറെ സാഹസപ്പെട്ട്. മൃതദേഹം പ്ലാസ്റ്റിക്ക് ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി ട്രോളിയില്‍ ഉറപ്പിച്ച ശേഷം പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെ കപ്പി വഴിയാണ് കരക്കെത്തിച്ചത്. പുതൂര്‍ മേലെ ഭൂതയാര്‍ ഊരിലേക്ക്് ചെന്നെത്താന്‍ ഒരു പാലം പോലു മില്ല. പുഴമുറിച്ച് കടന്നാല്‍ മാത്രമേ ഊരിലേക്കെത്താന്‍ സാധിക്കൂ. പാലമില്ലാത്ത സാഹ ചര്യത്തില്‍ അഗ്നിരക്ഷാസേന റോപ്പും സ്ട്രക്ചറും ഉപയോഗിച്ച് കുത്തൊഴുക്കുള്ള നദി യിലൂടെ മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിം, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ഷിന്റു, കെ.സജിത്ത മോന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരാ യ ടിജോ തോമസ്, ഷോബിന്‍ ദാസ്, സുജീഷ്, മഹേഷ്, എം.മനോജ്, വി.കൃഷ്ണദാസ്, പി.സി.ദിനേഷ്, സി.ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.
കനത്തുപെയ്യുന്ന മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന വരഗാര്‍ അരളിക്കോണം ഭാഗത്ത് മുറിച്ചു കടക്കാന്‍ ശ്രമിക്കവേയാണ് ഇടവാണി ഊരിലെ ചാത്തന്റെ മകന്‍ അഗളി പൊ ലിസുകാരനായ മുരുകന്‍ (28) , മേലെ ഭൂതയാര്‍ കാടന്റെ മകന്‍ കൃഷ്ണന്‍ (50) എന്നിവ ര്‍ ഒഴുക്കില്‍പ്പെട്ടത്. ഇടവാണി, ഭൂതയാര്‍ ഭാഗങ്ങളില്‍ മൊബൈല്‍ റേഞ്ചില്ലാത്തതും പുഴ യില്‍ വെള്ളമുയര്‍ന്നതിനാല്‍ ഇവിടുത്തുകാര്‍ പുഴ മുറിച്ചു കടന്ന് ഇക്കരെ എത്താതിരു ന്നതും വിവരങ്ങള്‍ പുറത്തറിയാന്‍ വൈകി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേ ഹം കണ്ടത്.
ആദ്യം ചെമ്പുവട്ടക്കാട് പുഴയിലെ തുരുത്തില്‍ കൃഷ്ണന്റെ മൃതദേഹമാണ് കണ്ടത്. പിന്നീടുള്ള തെരച്ചിലില്‍ അല്‍പം മുകള്‍ ഭാഗത്തായി പുഴയില്‍ മുരുകന്റെ മൃതദേ ഹവും കണ്ടെത്തി. മഴക്കാലമായതിനാല്‍ അടിയന്തിര സാഹചര്യം നേരിടാന്‍ അട്ടപ്പാടി യില്‍ തുടരുന്ന മണ്ണാര്‍ക്കാട് അഗ്‌നിശമന സേനയിലെ ഒരു യൂണിറ്റ് അംഗങ്ങളും പൊ ലിസും വനം ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനമാണ് വിജയം കണ്ടത്.
ദൃശ്യങ്ങള്‍👇🏿
https://www.facebook.com/share/v/2RxNciLmL9JPtBzY/?mibextid=qi2Omg