കാഞ്ഞിരപ്പുഴ : പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങ ള്‍ക്ക് ഏറെ ആശ്രയമായ കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി.സമയം വൈകിട്ട് ആറു മണി വരെ ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ഡോ.നെല്‍സ ന് തോമസിന് ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പുഴ മേഖലാ കമ്മിറ്റി നിവേദനം നല്കി. മേഖലാ പ്രസിഡന്റ് ദിനൂപ്, ട്രഷറര്‍ മനു കാഞ്ഞിരം, മേഖല സെക്രട്ടറിയേറ്റ് അംഗം യദുകൃഷ്ണ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.