മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കുളപ്പാടത്ത് തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചു കൊന്നു. കാവുണ്ട ഏറ്റൂമാനൂര്‍ക്കാരന്‍ ജോസിന്റെ അഞ്ച് ആടുകളെയാണ് നായ്ക്കള്‍ കൊന്നത്. കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച വൈകിട്ടും രണ്ട് ആടുകളെ തെരുവുനായ്ക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ആടുകളുടെ ചികിത്സക്കും മറ്റുമായി മണ്ണാര്‍ക്കാട് മൃഗാശുപത്രിയില്‍ വീട്ടുകാര്‍ പോയ സമയത്താണ് കൂട്ടിലുണ്ടാ യിരുന്ന ആടുകളെയും നായ്ക്കള്‍ ആക്രമിച്ചത്. ആടുവളര്‍ത്തലും കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!