മണ്ണാര്‍ക്കാട് : എന്‍.സി.പി. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്നു. വില്ലേജ് ഓഫിസിലെ സേവനങ്ങള്‍ വേഗത്തിലാക്കണമെന്നും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും സര്‍വേ നടത്തുന്നതിനും ആവശ്യമായ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന നിര്‍വാഹക സമിതി അംഗം ഷൗക്കത്തലി കുളപ്പാടം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കൊടുവത്ത് രാമകൃഷ്ണന്‍, എന്‍.എല്‍.സി. ജില്ലാ പ്രസിഡന്റ് പി.സി ഹൈദരലി, നാസര്‍ തെങ്കര, വിജയകുമാര്‍, ആയിഷാബാനു, ഉനൈസ് നെച്ചിയോടന്‍, ഷാജഹാന്‍ ഉമ്മരന്‍, രാധാകൃഷ്ണന്‍, പ്രിന്‍സ് മണ്ണാര്‍ക്കാട്, ലത്തീഫ്, ഉബൈദ് എന്നിവര്‍ പങ്കെടുത്തു.