അലനല്ലൂര്‍ : ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള പച്ചക്കറികള്‍ക്കായി കൃഷിയിറക്കി വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളിലെ കാര്‍ഷിക ക്ലബ് അംഗങ്ങള്‍. സ്‌കൂള്‍ വളപ്പി ലെ 30 സെന്റ് സ്ഥലത്താണ് ഇവര്‍ വിത്തിറക്കിയത്. മുളക്, മത്തന്‍, കുമ്പളം, വെണ്ട, പയര്‍, ചീര, തക്കാളി, പപ്പായ, ചിരങ്ങ എന്നീ തൈകളാണ് നട്ടത്. ജൈവരീതിയിലാണ് കൃഷി. അലനല്ലൂര്‍ കൃഷി ഓഫിസര്‍ എം.നിവേദ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി അധ്യക്ഷനായി. അസിസ്റ്റന്റ് കൃഷി ഓഫിസര്‍ കെ.ബി.ജയേ ഷ്, പി.ടി.എ. വൈസ് പ്രസിഡന്റുമാരായ പി.പി.ഉമ്മര്‍, വി.ഷിഹാബുദ്ധീന്‍, എം.പി.ടി.എ. പ്രസിഡന്റ് സി.റുബീന, വൈസ് പ്രസിഡന്റ് ശാരിക, പി.ടി.എ. അംഗങ്ങളായ പി. നിഷാദ്, എം.മുസ്തഫ, കെ.ബുഷ്‌റ, സി.പി.നുസ്‌റത്ത്, സുനീറ, കെ.സുബൈദ, സി.റാബി യ, പ്രധാന അധ്യാപിക കെ.എം.ഷാഹിന സലിം, അധ്യാപകരായ കെ.എ.മിന്നത്ത്, സി.മുഹമ്മദാലി, എ.പി.ആസിം ബിന്‍ ഉസ്മാന്‍, എന്‍.ഷാഹിബ് സഫര്‍, എ.ദിലു എന്നിവര്‍ പങ്കെടുത്തു.