മണ്ണാര്‍ക്കാട്: കനത്തമഴയില്‍ റോഡരികിലെ മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണു. ഗതാഗതവും തടസപ്പെട്ടു. അഗ്‌നിരക്ഷാസേനയെത്തി മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. തെങ്കര പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ തത്തേങ്ങലം ഭാഗത്താണ് റോഡരികില്‍ നിന്നിരുന്ന മൂന്ന് അക്കേഷ്യാ മരങ്ങള്‍ കടപുഴകി വീണത്. ഇന്ന് വൈ കീട്ട് നാലിനാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതുപ്രകാരം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി. ജയരാജന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അംഗങ്ങളായ ഒ. വിജിത്, എം.എസ്. ഷബീര്‍, എം. മഹേഷ്, സി. റിജേഷ്, കെ. പ്രശാന്ത്, ടി. രാമകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി മരങ്ങള്‍ മുറിച്ചുനീക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!