മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ ചിറയ്ക്കല്‍പ്പടി ജംഗ്ഷനില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. പൊമ്പ്ര പുത്തന്‍പുരയില്‍ അബ്ദുള്‍ റസാ ക്ക് (58)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പള്ളിക്കു റുപ്പ് റോഡില്‍ നിന്നും ദേശീയപാതയിലേക്ക് കയറിയ സ്‌കൂട്ടറും മണ്ണാര്‍ക്കാട് ഭാഗത്തേ ക്ക് വരികയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവ രം. സ്‌കൂട്ടര്‍ ലോറിയുടെ മുന്‍വശത്തിനടിയില്‍പെട്ടു. അപകടത്തില്‍ വലതുകാലിന് പരിക്കേറ്റ റസാക്കിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യആശുപത്രിയലും പ്രവേശിപ്പിച്ചു. അപകടസമയത്ത് മഴയുണ്ടാ യിരുന്നു. മഴസമയങ്ങളില്‍ പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോട് മുതല്‍ നാട്ടുകല്ല് വരെയുള്ള വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!