മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വേയറില്‍ മരിച്ചനിലയില്‍ കണ്ടെ ത്തിയ ആളെ തിരിച്ചറിഞ്ഞു. വര്‍മ്മംകോട് മണിയാക്കുപാറ ജോസിന്റെ മകന് ജോര്‍ജ് (കുഞ്ഞുമോന് -52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വെള്ളത്തോട് ഭാഗത്താണ് മൃത ദേഹം കണ്ടെത്തിയത്. തിരിച്ചറിയാതിരുന്നതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രി മോര്‍ച്ചറി യിലേക്ക് മാറ്റിയിരുന്നു. രണ്ട് ദിവസമായി ജോര്‍ജിനെ കാണാതായിരുന്നതായി ബന്ധു ക്കള്‍ പറയുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മരിച്ചത് ജോര്‍ജാ ണെന്ന് തിരിച്ചറിഞ്ഞത്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫെറോന പള്ളി സെമി ത്തേരിയില്‍ സംസ്കരിച്ചു. അമ്മ: അമ്മിണി. മരിച്ച ജോര്‍ജിന് രണ്ട് മക്കളുണ്ട്.