മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ തലത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരുടെ കൂട്ടാ യ്മ ജില്ലയിലും രൂപീകരിച്ചു. ഇന്ത്യന്‍ പ്രൊജക്ട് പ്രൊഫഷണല്‍ യൂണിയന്‍ (ഐ. പി.പി.യു) എന്ന പേരില്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. താത്കാലിക ജീവനക്കാരുടെ ക്ഷേമപ്രവ ര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് കൂട്ടായ്മ രൂപകരിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയു ടെ നിയന്ത്രണത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനം. സംസ്ഥാന സര്‍ക്കാര്‍, പൊതുമേ ഖല മറ്റു പ്രൊജക്ടുകളിലെ താത്കാലിക ജീവനക്കാര്‍, വിവിധ എന്‍.ജി.ഒകളില്‍ ജോലി ചെയ്യുന്നവര്‍, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ ജീവനക്കാര്‍, വിവിധ പദ്ധതികളിലെ റിസോഴ്‌സ് ചെയര്‍പേഴ്‌സണ്‍മാന്‍, ഡ്രൈവര്‍മാര്‍, പ്രമോട്ടര്‍മാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ മാര്‍, സാക്ഷരതാ പ്രേരക്മാര്‍, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ താത്കാലിക അധ്യാപ കര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.
കുമരംപുത്തൂര്‍ വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ മെഗ്‌സാ മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഹദ് അരിയൂര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ തച്ചനാട്ടുകര അധ്യക്ഷനായി. ഐ.പി.പി.യു സംസ്ഥാന സെക്രട്ടറി ഇബ്രാഹിം മണിമൂളി വിശദീകരണം നടത്തി. ലബീബ മുഹമ്മദ് പട്ടാമ്പി, മുഹ്‌സിന്‍ ചങ്ങീലിരി, പി. ഷൗക്കത്ത്, വൈ.റഹ്മത്ത്, ഇ.എം.ഇഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഇ.എം.അഷ്‌റഫ് (പ്രസിഡന്റ്), സൈതലവി തച്ചനാട്ടുകര, അല്‍ത്താഫ് കരിമ്പ, ജൗഫര്‍ (വൈസ് പ്രസിഡന്റ്), കെ.പി.അഫ്‌ലഹ് (സെക്രട്ടറി), ലബീബ മുഹമ്മദ്, മുഹ്‌സിന്‍ ചങ്ങലീരി, സാബിത്ത് (ജോയിന്റ് സെക്രട്ടറി),സിയാദ് പള്ളിപ്പടി (ട്രഷറര്‍),