മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.എ. മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി ഡി.ഇ.ഒ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. വിദ്യാഭ്യാസ കലണ്ടര്‍ ശാസ്ത്രീ യമായി പുന:ക്രമീകരിക്കുക, തുടര്‍ച്ചയായ ആറുപ്രവൃത്തി ദിനങ്ങള്‍ ഒഴിവാക്കുക, വിദ്യാര്‍ഥികളുടെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങ ളുന്നയിച്ചായിരുന്നു സമരം. ജില്ലാ സെക്രട്ടറി എം.ആര്‍. മഹേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ടി.ആര്‍.രജനീഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ എക് സിക്യുട്ടിവ് അംഗം കെ.കെ.മണികണ്ഠന്‍, ജി.എന്‍.ഹരിദാസ്, പി.എം.മധു, ജില്ലാ കമ്മിുറ്റി അംഗങ്ങളായ ലിഷാദാസ്, എ.മുഹമ്മദാലി, കെ.രാജഗോ പാല്‍, സബ്ജില്ലാ സെക്രട്ടറി പി.യൂസഫ്, എ.ആര്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു.