പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തനപരിധിയില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേ ക്ഷിക്കാം. അപേക്ഷകര്‍ 2024 ജനുവരി ഒന്നിന് 18 പൂര്‍ത്തിയായവരും 35 വയസ്സ് കവിയാ ത്തവരുമാകണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഉദ്യോ ഗാര്‍ത്ഥികളുടെ വാര്‍ഷികവരുമാനം (കുടുംബനാഥന്റെ വരുമാനം) 1,00,000രൂപയില്‍ കവിയരുത്. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം രൂപ 10,000 ഓണറേറിയം നല്‍കും. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാകും പരിശീല നത്തിന് തെരഞെഞ്ഞെടുക്കുക. അപേക്ഷാഫോം, ജാതി, വിദ്യാഭ്യാസയോഗ്യത എന്നി വ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം പാലക്കാട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസ്/ ചിറ്റൂര്‍, പാലക്കാട്, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 20ന് വൈകീട്ട് അഞ്ച്. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ അര്‍ഹരല്ല. ഫോണ്‍ : 0491-2505383 , ടി.ഇ.ഒ പാലക്കാട് 0491-2910366, ടി.ഇ.ഒ കൊല്ലങ്കോട് 04923-291155, ടി.ഇ.ഒ ചിറ്റൂര്‍ 9496070367.