അലനല്ലൂര്‍ : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനുകീഴിലുള്ള അറബിക് ലേണിംഗ് ഇംപ്രൂവ്‌മെന്റ് ഫോഴ്‌സിന്റെ ഭാഗമായി ചളവ ഗവ.യുപി. സ്‌കൂളിലെ അറബിക് ക്ലബിന് കീഴില്‍ നടത്തിയ അലിഫ് ടാലന്റ് ടെസ്റ്റ് ശ്രദ്ധേയമായി. അറബി ഭാഷ പഠന നൈപുണി കള്‍ വികസിപ്പിക്കുക, ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാ യിരുന്നു ടെസ്റ്റ്.

എല്‍.പി. വിഭാഗത്തില്‍ ഹംദ ഫാത്തിമ, ഹാദി മുഹമ്മദ്, ഇസ്സ മന്‍സൂര്‍, ഹാനി ഷിഹാന്‍, യു.പി. വിഭാഗത്തില്‍ കെ.വി.ഹംദാന്‍, ആയിശ റഷ, എം.ടി.സന്‍ഹ, അനീഖ് അലി, പി.ബി.ലിയ എന്നിവര്‍ ജേതാക്കളായി. പ്രധാന അധ്യാപകന്‍ എന്‍. അബ്ബാ സ് അലി ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകരായ പി.എം.സകരിയ്യ, പി.അബ്ദുള്‍ ഗഫൂര്‍, എം.എ.റമീസത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!