ചെര്‍പ്പുളശ്ശേരി: സുതാര്യവും ലൡതവുമായ ഇടപാടുകളിലൂടെ സാധാരണക്കാര്‍ക്ക് ആ ശ്വാസവും ആശ്രയവുമായി മാറിയ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണി ന്റെ ചെര്‍പ്പുളശ്ശേരി ബ്രാഞ്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന ചെര്‍ പ്പുളശ്ശേരി ടൗണിലെ അവിട്ടം ടവറിലേക്ക് പ്രവര്‍ത്തനം മാറുന്നു. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് രജിസ്‌ട്രേഷന്‍ -പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കുമെന്ന് യു.ജി.എസ്. ഗ്രൂപ്പ് മാനേജിംങ് ഡയറ ക്ടര്‍ അജിത് പാലാട്ട് അറിയിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വ്യാപാരരംഗ ത്തെ പ്രമുഖര്‍ സംബന്ധിക്കും.
മണ്ണാര്‍ക്കാട് ആസ്ഥാനമായി കഴിഞ്ഞ നാല് വര്‍ഷത്തോളമായി പാലക്കാട്, മലപ്പുറം ജില്ലകളില്‍ 13 ബ്രാഞ്ചുകളിലായാണ് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക മേഖലയ്ക്കും കച്ചവടമേഖലയ്ക്കും ഒരുപോലെ പ്രാധാ ന്യമുള്ള ചെര്‍പ്പുളശ്ശേരിയില്‍ ഈ രണ്ടുമേഖലയിലുള്ളവര്‍ക്കും പ്രയോജനപ്രദമാകുന്ന നിരവധി സ്‌കീമുകള്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ മദ്ദള വിദ്വാന്‍ ചെര്‍പ്പുളശ്ശേരി ശിവന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് അടക്കാപുത്തൂര്‍ എന്നിവരെ ആദരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 1.30ന് കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം അരങ്ങേറും. യു.ജി.എസ്. ജനറല്‍ അഭിലാഷ് പാലാട്ട്, പി.ആര്‍.ഒ. ശ്യാംകുമാര്‍, ഓപ്പറേഷന്‍സ് മാനേ ജര്‍ ഷെബീര്‍ അലി, സെയില്‍സ് മാനേജര്‍ ശാസ്ത പ്രസാദ്, മാര്‍ക്കറ്റിംങ് മാനേജര്‍ ഷെമീര്‍ അലി, ബ്രാഞ്ച് മാനേജര്‍ എന്‍.പി.അഫ്‌സല്‍, ക്രെഡിറ്റ് ഓഫിസര്‍ ശിവദാസ് തുടങ്ങിയ വര്‍ പങ്കെടുക്കും.