അലനല്ലൂര്‍: എടത്തനാട്ടുകര ചളവ ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ നല്ലപാഠം യൂണിറ്റി ന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.കൃഷിയിറക്കല്‍, ജീവകാരുണ്യ പ്രവര്‍ ത്തനങ്ങള്‍, സൗജന്യ പഠനാപകരണ വിതരണം, പഠന ക്യാമ്പുകള്‍ എന്നിവ സംഘടി പ്പിക്കും. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത് കൃഷിയിടത്തില്‍ വിത്തി റക്കി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ധര്‍മ്മപ്രസാദ് അധ്യ ക്ഷനായി. പ്രധാന അധ്യാപകന്‍ എന്‍.അബ്ബാസ് അലി, സീനിയര്‍ അസിസ്റ്റന്റ് പി.ആര്‍. ഷീജ, നല്ലപാഠം കോഡിനേറ്റര്‍ വി.സി.ഷൗക്കത്തലി, പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ സഫ മര്‍വ എന്നിവര്‍ സംസാരിച്ചു. നല്ല പാഠം ക്ലബ്ബ് അംഗങ്ങളായ ഇ.നവതേജ്, എം.പി.അന്‍ഷ, പി.വേദ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!