പാലക്കാട് : നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യസ്ഥാ പനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ഫാര്‍മസിസ്റ്റ് (ഹോമിയോപതി) തസ്തികകളിലേക്ക് ജൂലൈ 22ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായം ജൂലൈ ആറിന് 40 കവിയരുത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പാസ് പോര്‍ട്ട് സൈസ് ഫോ ട്ടോയും സഹിതം കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ ഓഫീസില്‍ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 9072650492.
തെറാപ്പിസ്റ്റ് അഭിമുഖം രാവിലെ പത്തിന്. യോഗ്യത: കേരള സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച തെറാപ്പിസ്റ്റ് കോഴ്സ്. മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ അഭിമുഖം രാവിലെ രാവിലെ 11ന്. യോഗ്യത: അംഗീകൃത സര്‍വകലാശാലയുടെ അംഗീകാരമുള്ള ബിഎസ്. സി നഴ്‌സിങ്/ജി.എന്‍.എം നഴ്‌സിങ്. അംഗീകൃത നഴ്‌സിങ് സ്‌കൂള്‍ അംഗീകരിച്ച കേരള നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. അംഗീകൃത സ്ഥാപനത്തി ല്‍ നിന്നും പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ പരമാവധി 10 വര്‍ഷം വരെ ഇളവ് അനുവദിക്കും. ഫാര്‍മസിസ്റ്റ് (ഹോമിയോപതി) അഭിമുഖം ഉച്ചക്ക് 12ന്. യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി/നേഴ്സ് കം ഫാര്‍മസിസ്്റ്റ് അല്ലെങ്കില്‍ തത്തുല്യം.