കാഞ്ഞിരപ്പുഴ :കാഞ്ഞിരപ്പുഴ പ്രൊജക്ട് ആയകെട്ടില്‍ വരുന്ന എല്ലാ പഞ്ചായത്തുക ളിലും 2024-25 രണ്ടാംവിള നെല്‍കൃഷി 2025 ജനുവരി 30നകം കൊയ്യുന്ന രീതിയില്‍ വിള ഇറക്കാന്‍ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പദ്ധതിയുടെ വിള നിര്‍ണ്ണയ സമിതി യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് തലത്തില്‍ പാടശേഖരങ്ങളെ ഉള്‍പ്പെടുത്തി ജലസേചന യോഗങ്ങള്‍ കൂടും. 2024 നവംബറിനു മുമ്പു തന്നെ ജലസേചന കനാലുകള്‍ അറ്റകുറ്റ പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമാക്കും. ജലസേചനവുമായി ബന്ധപ്പെട്ട് അതതു സമയത്തെ പ്രശ്നങ്ങള്‍ കെ.പി.ഐ.പി എക്സിക്യൂട്ടീവ് എഞ്ചീനിയര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്നിവരെ അറിയിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കെ.പി. ഐ.പി യുടെ താഴെ വരുന്ന എഞ്ചീനിയര്‍മാരുടെയും കൃഷി ഉദ്യോഗസ്ഥരുടെയും ഒരു വാട്ട്സ് അപ് കൂട്ടായ്മ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഓരോ ബ്ലോക്കു തലത്തിലും ജലസേചന ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുന്നതിന് കൃഷി അസിസ്റ്റന്റ് ഡയറ ക്ടര്‍മാരെ ചുമതലപ്പെടുത്തി, കനാല്‍ പ്രദേശത്തെ കയ്യേറ്റങ്ങള്‍ക്കെതിരെ കൃത്യമായി നടപടി എടുക്കുമെന്ന് കെ.പി.ഐ.പി. എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു. കാഞ്ഞി രപ്പുഴ ഇറിഗേഷന്‍ ബംഗ്ലാവില്‍ നടന്ന യോഗത്തില്‍ പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചീനിയര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കെ.പി.ഐ.പി. ഞ്ചീനിയര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, വിളനിര്‍ണ്ണയ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.