കല്ലടിക്കോട് : വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു. കരിമ്പ ചുള്ളിയാംകുളത്തിന് സമീപം പാങ്ങ് ഇളങ്ങോട് പ്രദീപിന്റെ കാറാണ് ആന തകര്‍ ത്തത്. ഇന്ന് പുലര്‍ച്ചെ 12.30ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് പ്രദീപ് പുറത്തിറങ്ങി നോക്കുമ്പോള്‍ കാട്ടാന കാര്‍ തകര്‍ക്കുന്നതാണ് കണ്ടത്. ബഹളം വെച്ചതിനെ തുടര്‍ന്ന് ആന സ്ഥലത്ത് നിന്നും പോയി. കാറിന്റെ രണ്ട് ഡോറും പിറകുവശവും ആന തകര്‍ ത്തു. പാങ്ങ് മൂന്നേക്കര്‍ ഭാഗത്ത് കാട്ടാനശല്ല്യം രൂക്ഷമായിട്ടുണ്ട്. ഇവിടെ ഭീതിയുടെ മുള്‍മുനയിലാണ ജനജീവിതം. മൂന്നേക്കര്‍, മരുതുംകാട് പ്രദേശവാസികള്‍ കാട്ടാന ശല്ല്യത്തില്‍ പൊറുതിമുട്ടുകയാണ്. വൈദ്യുതി വേലി സ്ഥാപിച്ച കൃഷിയിടങ്ങളിലേക്ക് വരെ കാട്ടാനകളെത്തുന്നു. കഴിഞ്ഞദിവസം രണ്ടാം വാര്‍ഡില്‍ മേമന വീട്ടില്‍ ടി.എം .ബാബുവിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാനകള്‍ ഒറ്റരാത്രികൊണ്ട് 15ലധികം തെങ്ങുകള്‍ നശിപ്പിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!