മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നെച്ചുള്ളി ഗവ. ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി, എല്‍.എസ്.എസ് പരീക്ഷകളില്‍ നൂറ്ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളേയും വിദ്യാലയത്തേയും അനുമോദിച്ചു. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.സുബൈര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്ര സിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി. മോട്ടിവേഷന്‍ സ്പീക്കര്‍ വിപിന്‍ദാസ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം മേരി സന്തോഷ്, പ്രധാന അധ്യാപകന്‍ സന്തോഷ് മാസ്റ്റര്‍, പി.ടി.എ. പ്രസിഡന്റ് മുസ്തഫ, സീനിയര്‍ അധ്യാപകന്‍ അബ്ദുല്‍ ബഷീര്‍ അക്കര, ലയണ്‍സ് ക്ലബ് സോണല്‍ ചെയര്‍മാന്‍ ബാബു മൈക്രോടെക്, ചാര്‍ട്ടേഡ് പ്രസിഡന്റ് ദേവദാസ്, സെക്രട്ടറി സുരേഷ്, ട്രഷറര്‍ നിഖില്‍, ഭാരവാഹി കളായ രവിചന്ദ്രന്‍, സാജു ജേക്കബ്, ശിവദാസ്, മുരളി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!