മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കുമരംപുത്തൂര്‍ പഞ്ചായത്തി ലെ തരിശ്ശുഭാഗത്ത് വെള്ളം കയറി. കന്നടപ്പാറ ഭാഗത്ത് വാഴകൃഷിയില്‍ നാശനഷ്ടമു ണ്ടായി. ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ തരിശ്ശുഭാഗത്തെ വീടുകളുടെ സമീപത്തേക്ക് പൊടുന്നനെ വെള്ളമെത്തുകയായിരുന്നു. ഒരുമണിക്കൂനുള്ളില്‍ വെള്ളം ഇറങ്ങുകയും ചെയ്തു. കാലവര്‍ഷമെത്തി ഇതാദ്യമായാണ് തരിശ്ശുഭാഗത്തേക്ക് വെള്ളം കയറുന്നത്.

പുഴയോരപ്രദേശമായ ഇവിടെ 15ഓളം വീടുകളാണ് ഉള്ളത്. കുന്തിപ്പുഴയുടെ ഗതിമാറ്റം ഇവര്‍ക്ക് ഭീഷണിയാണ്. 2018ലെ പ്രളയത്തില്‍ വലിയതോതില്‍ വെള്ളംകയറി നാശമു ണ്ടായിരുന്നു. പിന്നിടൂള്ള വര്‍ഷകാലത്തെല്ലാം തരിശിലേക്ക് വെള്ളം കയറുന്നത് പതി വായി. തെങ്ങ്, കവുങ്ങ്, വാഴ കൃഷിയില്‍ നാശനഷ്ടങ്ങളും സംഭവിക്കാറുണ്ട്. കന്നടപ്പാറ ഭാഗത്ത് കുമരംപുത്തൂര്‍ സ്വദേശികളായ കുന്നക്കാട് പള്ളി റെഫീഖ്, വറോടന്‍ അബ്ദുള്‍ റഷീദ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന വാഴകൃഷിയിലേക്ക് വെള്ളം കയറി 300ഓളം നേന്ത്രവാഴകള്‍ നശിച്ചു. മൂന്നേക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് ഇവര്‍ ഓണവിപണി ലക്ഷ്യമാക്കിയാണ് കൃഷിയിറക്കിയിട്ടുള്ളത്. കുലച്ചവാഴകളാണ് നശിച്ചത്. ഏകദേശം 1.35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു.

വാര്‍ഡ് മെമ്പര്‍ ഡി.വിജയലക്ഷ്മി, വില്ലേജ് ഓഫിസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അതേസമയം ശക്തമായ ഒരു മഴയെത്തിയപ്പോഴേക്കും വീടുകള്‍ക്ക് സമീപവും കൃഷിയിടങ്ങളിലേക്കും വെള്ളംകയറിയതില്‍ പ്രദേശവാസികള്‍ ആശങ്കാകുലരാണ്. ഈ മഴക്കാലം എങ്ങിനെ തള്ളിനീക്കുമെന്ന ആധിയും ഇവര്‍ക്കുള്ളിലുണ്ട്. തരിശുഭാഗ ത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് നാളുകളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികള്‍ വൈകുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!