ഷോളയൂര്‍: മരപ്പാലം കമ്പിഗേറ്റിനടുത്ത് വനത്തില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം സംസ്‌ക്കരിച്ചു. ഏകദേശം 25 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. ആനയുടെ ജഡത്തിന് രണ്ട് ആഴ്ചത്തെ പഴക്കം കണക്കാക്കുന്നു. ആന്തരികാവയവ ങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകീട്ടാണ് ആനക്കട്ടി-ഷോളയൂര്‍ പ്രധാനറോഡില്‍ നിന്നും ഏകദേശം 300 മീറ്റര്‍ മാത്രം ദൂരെ വനത്തില്‍ കാട്ടാനയുടെ അഴകിയ ജഡം കണ്ടെത്തിയത്. ഉയര്‍ന്ന തിട്ടയില്‍ നിന്ന് കാല്‍തെറ്റി വീണതോ മറ്റ് ആനകള്‍ തമ്മിലുണ്ടായ സംഘട്ടനത്തെയോ തുടര്‍ന്നാ കാം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതെന്നാണ് നിഗമനം. മരപ്പാലം വനം വകുപ്പ് ഔട്ട് പോസ്റ്റില്‍ നിന്നും രണ്ട് കിലോമീറ്ററോളം മാത്രം അകലെ റോഡരുകിലായി ചരി ഞ്ഞ കാട്ടാനയുടെ ജഡം കണ്ടെത്തിയത് രണ്ടാഴ്ചക്ക് ശേഷമാണെന്നതില്‍ വീഴ്ചയുണ്ടെന്ന് ആരോപണമുണ്ട്. മണ്ണാര്‍ക്കാട് ഡിഎഫ് ഒ സി.അബ്ദുള്‍ ലത്തീഫ്, അഗളി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.സുമേഷ്, വെറ്ററിനറി സര്‍ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ ട്ടം നടത്തി ജഡം സംസ്‌കരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!