കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിലെ വന്യമൃഗശല്ല്യ ത്തിന് പരിഹാരം കാണാന്‍ പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വനാതിര്‍ ത്തിയിലും സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മാണം തുടങ്ങി. കരിമ്പ പഞ്ചായത്തില്‍ വേലിക്കാട് മുതല്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇഞ്ചിക്കുന്ന് വരെയാണ് പ്രതിരോധ വേലി സ്ഥാപിക്കുന്നത്. 37 കിലോമീറ്ററാണ് ആകെയുള്ള ദൂരം. 3.5 കോടി രൂപചിലവിലാ ണ് നിര്‍മാണം.

കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളില്‍ 14 കിലോ മീറ്റര്‍വീതവും കാഞ്ഞിരപ്പുഴയില്‍ ഒമ്പത് കിലോമീറ്റര്‍ ദൂരത്തിലുമാണ് പ്രതിരോധ വേലി നിര്‍മിക്കുന്നത്. കാഞ്ഞിരപ്പുഴ മേഖലയിലെ പ്രവൃത്തികള്‍ സെപ്റ്റംബര്‍മാസത്തോടെ പൂര്‍ത്തിയാക്കാനാണ് നീക്കം. മറ്റിടങ്ങളില്‍ ഒരു വര്‍ഷമാണ് കരാര്‍ കാലാവധി. ഇരുമ്പകച്ചോല, വേലിക്കാട്, കല്ലടി ക്കോട് ഭാഗങ്ങളിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. അടിക്കാട് വെട്ടിത്തെളിച്ചശേഷം ലൈന്‍ വലിക്കുന്നതിനുള്ള തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.

മേഖലയില്‍ വന്യജീവി ശല്ല്യം തെല്ലൊന്നുമല്ല കര്‍ഷകരെ വലയ്ക്കുന്നത്. കല്ലടിക്കോട് മേഖലയില്‍ കാട്ടാനകളാണ് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നത്. കരിമ്പ പഞ്ചായത്തില്‍ മൂന്നേക്കര്‍, തച്ചമ്പാറ പഞ്ചായത്തില്‍ അച്ചിലട്ടി, കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ പൂഞ്ചോ ല തുടങ്ങിയ ഭാഗങ്ങളിലും വന്യമൃഗശല്യം നേരിടുന്നുണ്ട്. ഇരുമ്പകച്ചോല ഭാഗത്ത് കാ ട്ടാനകളിറങ്ങി കൃഷിനശിപ്പിക്കുന്നത് പതിവാണ്. പള്ളിപ്പടി ഭാഗത്ത് പുലിയേയും ഇരു മ്പകച്ചോല ജനവാസ മേഖലകളില്‍ പുലിയേയും കടുവയേയും പലപ്പോഴായി കണ്ടിട്ടു ണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തിയെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായില്ല. ചീനിക്കപ്പാറയില്‍ മാനിന്റെ യും ശല്യവുമുണ്ട്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച സൗരോര്‍ജ തൂക്കുവേലി വിജയമായതോടെയാണ് പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലേക്കും പ്രതിരോധ സംവിധാനം വ്യാപിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!