മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്ക് പരിധി യിലെ പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ അനുമോദിച്ചു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സദസ്സ് മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തങ്ങള്‍ക്ക് അഭിരുചിയുളള വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെ രക്ഷിതാക്കള്‍ പ്രോ ത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കളാണ് പലപ്പോഴും വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഇതിലൂടെ കുട്ടികളു ടെ താത്പര്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോവുകയാണ്. വിജയങ്ങളുടേതുമാത്രമല്ല പരാജയങ്ങളുടേത് കൂടിയാണ് ജീവിതം. വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ഉപയോ ഗത്തില്‍ നിന്നും വിദ്യാര്‍ഥികള്‍ പിന്തിരിയണം. ലഹരിവലയത്തിന്റെ പിടിയിലകപ്പെ ടാതെ വിദ്യാര്‍ഥികള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്ക് പ്രസിഡന്റ് പി.എന്‍.മോഹനന്‍ അധ്യക്ഷനായി. സെക്രട്ടറി എസ്. അജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ എം.പുരുഷോത്തമന്‍, അസി.രജിസ്ട്രാര്‍ കെ.ജി.സാബു, ബാങ്ക് വൈ സ് പ്രസിഡന്റ് റഷീദ് ബാബു, സിപിഎം ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍, എം. ഉണ്ണീന്‍, ബാങ്ക് ഭരണസമിതി ഭരണസമിതി അംഗങ്ങളായ പി.രാധാകൃഷ്ണന്‍, കെ. ശിവ ശങ്കരന്‍, പി.കെ.മോഹന്‍ദാസ്, എ.അഹമ്മദ് അഷ്‌റഫ്, റിയാസ്, എന്‍.സി.മാണി ക്യന്‍, മീന പ്രകാശന്‍, സുബൈദ, കെ.സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!