അലനല്ലൂര്‍ : ഭാരത്മാലാ പദ്ധതിപ്രകാരം നിര്‍മിക്കുന്ന നിര്‍ദിഷ്ട പാലക്കാട് – കോഴി ക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി ജില്ലയില്‍ സ്ഥലമേറ്റെടുത്തതിന്റെ നഷ്ടപരി ഹാര തുക വിതരണം പുരോഗമിക്കുന്നു. ഇതിനകം 85ശതമാനമാണ് തുകവിതരണം പൂര്‍ത്തിയായിരിക്കുന്നത്. രേഖകള്‍ കൃത്യമായി ഹാജരാക്കാത്തവരും വൈകി നല്‍ കിയവരുടേതുമായ അപേക്ഷകള്‍, പാതയ്ക്കായി ഏറ്റെടുക്കേണ്ട വനഭൂമി എന്നിവയാ ണ് ശേഷിക്കുന്ന 15 ശതമാനത്തിലുള്‍പ്പെടുന്നത്. 1755. 88 കോടി രൂപയാണ് നഷ്ടപരി ഹാരം നല്‍കാനായി കേന്ദ്രം ജില്ലയ്ക്ക് അനുവദിച്ചത്.

നഗരപരിധിയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലത്തിലേക്കുള്ള ദൂരപരിധി, സ്ഥലത്തി ന്റെ കിടപ്പ്, നിലവിലെ വിപണിവില എന്നിവയെല്ലാം കണക്കാക്കിയാണ് സ്ഥലവും വീടും വിട്ടുനല്‍കിയവര്‍ക്ക് തുക വിതരണം ചെയ്തിട്ടുള്ളത്. ആധാരമുള്‍പ്പെടെയുള്ള എല്ലാവിധരേഖകളും പകര്‍പ്പുകളും ഉടമകള്‍ റവന്യൂഅധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. വീട് പൂര്‍ണമായി നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസപദ്ധതിപ്രകാരം 2.86 ലക്ഷം രൂപ അധികമായും നല്‍കുന്നുണ്ട്. ആകെ 121 കിലോമീറ്റര്‍ ദൂരമാണ് ഗ്രീന്‍ഫീ ല്‍ഡ് ഹൈവേക്കുള്ളത്. ഇതില്‍ മരുതറോഡ് മുതല്‍ മലപ്പുറം ജില്ലാ അതിര്‍ത്തി പങ്കിടുന്ന അലനല്ലൂര്‍ പഞ്ചായത്തിലെ എടത്തനാട്ടുകര വരെയുള്ള 21 വില്ലേജുകളിലുടെയാണ് പാത ഏറെയും കടന്നുപോകുന്നത്. അകത്തേത്തറ, മുണ്ടൂര്‍, അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളില്‍ വനാതിര്‍ത്തിയും പങ്കിടുന്നുണ്ട്.

ഭൂമിയേറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദേശീയപാത വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രാനുമതി ലഭിക്കുന്നതോടെ ഇവിടെയും ഭൂമിയേറ്റെടുക്കല്‍ പൂര്‍ണമാകും. ലാന്‍ഡ് റെവന്യു, സാമൂഹിക വനവല്‍ക്കരണം, പൊതുമരാമത്ത് ഉള്‍പ്പടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. അതേസമ സമയം പ്രവൃത്തികള്‍ നടത്തുന്നതിനായി ദേശീയ പാത അതോറിറ്റി വിഭാഗത്തില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിക്കല്‍ ഉടനുണ്ടായേക്കു മെന്നാണ് വിവരം. സര്‍വേ നടപടികളും സ്ഥലമേറ്റെടുപ്പും തുക വിതരണവും പൂര്‍ത്തിയാകാറായതിനാലാണ് രണ്ടാംഘട്ടമെന്ന നിലയില്‍ ടെന്‍ഡര്‍ ക്ഷണിക്ക ലിലേക്ക് നടപടികള്‍ നീങ്ങുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!