തച്ചനാട്ടുകര: കാടുമൂടി ആള്‍മറ തകര്‍ന്ന് നാശോന്‍മുഖമായൊരുവസ്ഥ മുറിയംകണ്ണി യിലെ പൊതുകിണറിന്റെ പഴയകഥയാണ്. ഇന്ന് മുഖംമിനുക്കിയ കിണറിനെ ആരു കണ്ടാലും നോക്കി നിന്നുപോകും. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. എം. സലീം തന്റെ വാര്‍ഡില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് ചാമപ്പറമ്പ് പദ്ധതിയിലൂടെ പൊതുകിണറും സ്മാര്‍ട്ടായിരിക്കുകയാണ്.

ആറുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാട്ടുകാരുടെ ആശ്രയമായിരുന്നു വഴിയോരത്തെ ഈ കിണര്‍. കാലക്രമേണ സംരക്ഷിക്കാനാളില്ലാതെ നാശത്തിന്റെ വക്കിലേക്ക് നീങ്ങുക യായിരുന്നു. ആള്‍മറ തകര്‍ന്ന കിണറില്‍ കാടുംമൂടി. മാലിന്യങ്ങള്‍ കൊണ്ടിടുന്നതര ത്തില്‍ കിണര്‍ കുപ്പത്തൊട്ടിയായി. ഇതേ തുടര്‍ന്നാണ് വാര്‍ഡ് മെമ്പര്‍ കൂടിയായ പ്ര സിഡന്റ് പ്രത്യേക താല്‍പ്പര്യമെടുത്ത് കിണര്‍ നവീകരിച്ചത്. ആള്‍മറ കെട്ടി ഇരുമ്പു ഗ്രില്ലിട്ട് മുകള്‍ഭാഗത്തിന് സംരക്ഷണമൊരുക്കി. പെയിന്റടിച്ച് ആകര്‍ഷകമാക്കി. കൂടാതെ ശുചിത്വസന്ദേശങ്ങളും ചിത്രങ്ങളുമായി കിണറിനെ സുന്ദരമാക്കി. രണ്ട് ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവായത്. ഉപയോഗയോഗ്യമായ കിണറിനെ സമീപവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചും തുടങ്ങി. പഴയകാലം വീണ്ടെ ടുത്ത കിണര്‍ പ്രദേശത്തിന്റെ പുതിയ അടയാളവുമായിമാറി കഴിഞ്ഞു.

നവീകരിച്ച കിണര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നാടിന് സമര്‍ പ്പിച്ചു. പി.ടി.സൈദ്, ഇ.കെ.അസ്‌കര്‍, റഷീദ് മുറിയംകണ്ണി, കെ.ഹൈദറലി മൗലവി, കഹാര്‍ നറുക്കോട്, നൗഫല്‍ മുറിയംകണ്ണി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!