ചെര്‍പ്പുളശ്ശേരി : പാലക്കാട് ജില്ല കുടുംബശ്രീ കേരള സ്‌പോര്‍ട്സ് അക്കാദമിയുമായി സഹ കരിച്ച് കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്കായി നടപ്പിലാക്കിയ ഒരു വര്‍ഷത്തെ കരാട്ടെ പരിശീലനം ആദ്യബാച്ച് വിജയകരമായി പൂര്‍ത്തിയാക്കി. 2023 ജൂണ്‍ 18ന് ചിറ്റൂര്‍, ചെര്‍പ്പുളശ്ശേരി കേന്ദ്രങ്ങളിലായി ആരംഭിച്ച കരാട്ടെ പരിശീലനം മുപ്പതോളം വനിതക ളാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാനതലത്തില്‍ പരിശീലനം ലഭിച്ച രണ്ടു വനിതാ പരിശീ ലകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഒരു വര്‍ഷത്തെ പരിശീലനം വിജയ കരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള യൂണിഫോം വിതരണം സാഹിത്യകാരന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ കെ.കെ ചന്ദ്ര ദാസ് അധ്യക്ഷനായി. പരിശീലനം ലഭിച്ചവര്‍ വിവിധ മേഖലകളില്‍ കരാട്ടെ പരിശീല നം നല്‍കി വരുമാനം ഉറപ്പാക്കുക എന്നതും, വനിതകള്‍ സ്വയം പ്രതിരോധം പഠിച്ച് സജ്ജരാകുക എന്നതുമാണ് ധീരം പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ മിഷന്‍ കോര്‍ഡി നേറ്റര്‍ അറിയിച്ചു. പരിപാടിയില്‍ കുടുംബശ്രീ ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍, സിഡിഎസ്സ് ചെയര്‍പേഴ്‌സണ്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!