പാലക്കാട്: ഒറ്റപ്പാലത്ത് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സ്വദേശി സന്തോഷിനെയാണ് തട്ടി ക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. 

ബൈക്കില്‍ പുറത്തിറങ്ങിയ സന്തോഷിനെ വെള്ള സ്‌കോര്‍പിയോയിലെത്തിയ സം ഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്‌കോര്‍പ്പിയോ കാര്‍ സന്തോഷിന്റെ ഇരു ചക്രവാഹനത്തിന് കുറുകെ നിര്‍ത്തി. പെട്ടന്ന് ബ്രേക്ക് പിടിച്ചതിനാല്‍ സന്തോഷ് ബൈ ക്കില്‍ നിന്നും താഴെ വീണു. അതേസമയം കാറിലെത്തിയ സംഘം സന്തോഷിനെ ആ ക്രമിച്ച ശേഷം ബലമായി വണ്ടിയില്‍ പിടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുതറി മാറിയ സന്തോഷ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. 

കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്ന് സന്തോഷ് പറഞ്ഞു. ഇവര്‍ ആരാണെന്നോ എന്താണ് ഉദ്ദേശമെന്നോ അറിയില്ലെന്നാണ് സന്തോഷ് പൊലിസിനെ അറിയിച്ചിരിക്കു ന്നത്. 

സി.സി.ടിവിയില്‍ പതിഞ്ഞ വെള്ള സ്‌കോര്‍പിയോ കാര്‍ കേന്ദ്രീകരിച്ച് ഒറ്റപ്പാലം പൊലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചുദിവസമായി ഈ സ്‌കോര്‍പിയോ കാര്‍ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതായി നാട്ടുകാരും പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!