തച്ചമ്പാറ: പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന പുത്തംകുളം മികച്ച സൗകര്യങ്ങളോടെ നവീകരിച്ചു. ചെറുതും വലുതുമായ ജലസ്രോതസുകള്‍ നവീകരിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനത്തിന്റെ ഭാഗമയാണിത്.2023-24 വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്ത് ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് പുത്തംകുളം -നീന്തല്‍കുളം നവീകരിച്ചത്. കെ.ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എല്ലാ ജല സ്രോതസ്സുകളും സംരക്ഷിക്കപ്പെടണമെന്നും നീന്തലിന്റെ പ്രാധാന്യം മനസ്സിലാക്കി കുട്ടികള്‍ക്ക് നിര്‍ബന്ധമായും പരിശീലനം നല്‍കണമെന്നും എം.എല്‍.എ. പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനായി. പഞ്ചായ ത്തില്‍ സൗജന്യനീന്തല്‍ പരിശീലനത്തിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രസിഡ ന്റ് അറിയിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി.ഷഫീഖ്, ഐസക് ജോണ്‍ തുടങ്ങിയവര്‍ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!