മണ്ണാര്‍ക്കാട്: വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂനിറ്റ് പൊലിസില്‍ പരാതി നല്കി. പയ്യനെടം സ്വദേശിയും മണ്ണാര്‍ക്കാട്ടെ വ്യാപാരിയുമായ ദിനേശനെ കഴിഞ്ഞമാസം 29നാണ് കട സ്ഥിതിചെയ്യുന്ന കെട്ടിട ത്തിന് മുകളില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. മരിച്ചദിവസം ചില അ ക്കൗണ്ടുകളിലേക്ക് വലിയ തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്തതായി ബാങ്ക് രേഖകളില്‍ കാണു ന്നുണ്ട്. ചില ഫോണ്‍ നമ്പറുകളുമായി ബന്ധപ്പെട്ട് വ്യക്തമായ അന്വേഷണം വേണമെന്ന് ദിനേശന്റെ ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുള്ളതായി പരാതിയിലുണ്ട്. നിരവധി തട്ടിപ്പു കള്‍ നടക്കുന്ന ഇക്കാലത്ത് മറ്റെന്തോ ഭീഷണിമൂലമാണ് ഇദ്ദേഹം ആത്മഹത്യചെയ്തതെ ന്നാണ് സംശയം. ഇത്തരംദുരൂഹതകള് അന്വേഷിച്ച് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.രമേഷ് പൂര്‍ണ്ണിമ, ജനറല്‍ സെക്രട്ടറി സജി ജനത, ഡേവിസണ്‍, ഷമീര്‍ യൂണിയന്, കൃഷ്ണദാസ്, ഷമീര്‍ വി.കെ.എച്ച്, സിബി തുടങ്ങിയവര്‍ പങ്കെടുത്തു.