പാലക്കാട് : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന സി.ഡി.എസുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി കുടുംബശ്രീ ജീവന്‍ദീപം ഒരുമ ഇന്‍ഷൂറന്‍സ് എന്ന പേരില്‍ 174 രൂപ വാര്‍ഷിക പ്രീമിയത്തോടെ പദ്ധതി നടപ്പിലാക്കി. 18 മുതല്‍ 74 വയസ്സ് പൂര്‍ത്തീകരിക്കു ന്നതു വരെയുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെയാണ് പദ്ധതിയില്‍ ചേര്‍ത്തി രിക്കുന്നത്. പദ്ധതിയില്‍ ചേരുന്ന അംഗത്തിന് മരണം സംഭവിച്ചാല്‍ 1,00,000 രൂപയും അപകടം മൂലം സംഭവിക്കുന്ന സ്ഥിരമായ അംഗവൈകല്യത്തിന് 25,000 രൂപയുമാണ് ഇന്‍ഷൂറന്‍സ് തുകയായി ലഭിക്കുക. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍, കേരള സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് എന്നവയുമായി സംയോജിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ സി.ഡി.എസുകളില്‍ നിന്നും 68,845 ഗുണഭോക്താക്കള്‍ പദ്ധതിയുടെ ഭാഗ മായി. വാര്‍ഷിക പ്രീമിയം ഇനത്തില്‍ 1,19,79,030 രൂപ കുടുംബശ്രീ സംസ്ഥാനമിഷ നിലേക്ക് അടയ്ക്കുകയും ചെയ്തു. യോഗത്തില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. കെ.ചന്ദ്രദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സി.സബിത, ജി.ജിജിന്‍ എന്നിവര്‍ പങ്കെടുത്തു.