മണ്ണാര്‍ക്കാട് : വലയില്‍ കുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും. കുമരംപുത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പള്ളിക്കുന്നില്‍ നാലു സെന്റ് കോളനിക്ക് സമീപം ഇന്നാണ് സംഭവം. ഇവിടെയുള്ള വെള്ളച്ചാലിലാണ് അവശ നിലയില്‍ നായയെ പ്രദേശവാസികള്‍ കണ്ടത്. കഴിഞ്ഞ നാല് ദിവസത്തോളമായി ഈ നായയെ പലഭാഗങ്ങളില്‍ കണ്ടതായും പറയപ്പെടുന്നു. പലരും രക്ഷിക്കാന്‍ ശ്രമിച്ചെങ്കി ലും അക്രമസ്വഭാവം കാണിച്ചതിനാല്‍ പിന്‍മാറുകയായിരുന്നു. ഇതിനിടെ ഇന്ന് ഉച്ച യോടെ സമീപത്തെ വീട്ടമ്മയായ സുലൈഖയാണ് കുടുംബശ്രീ സി.ഡി.എസ് കെ. സുമി ത്രയെ വിവരം അറിയിച്ചത്. ഇവര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്തിനെ അറിയിക്കുകയും പഞ്ചായത്ത് അംഗം അജിത്തും സ്ഥലത്തെത്തുകയുമായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നായയെ വരുതിയിലാക്കിയത്. അജിത്ത് ചാക്കുകൊ ണ്ട് നായയെ പിടികൂടുകയും രാജന്‍ കത്രിക ഉപയോഗിച്ച് വല മുറിച്ചുമാറ്റുകയുമായിരു ന്നു. തൊഴിലുറപ്പ് ഓവര്‍സിയര്‍ എന്‍.കെ.സുഫിയാന്‍, ഡ്രൈവര്‍ ജംഷീര്‍, നവാസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!