അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എം.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസി ഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ പി.ജയശങ്കരന്‍ മുഖ്യപ്ര ഭാഷണം നടത്തി. എല്‍.എസ്.എസ്. ജേതാക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. രക്ഷാകര്‍തൃവിദ്യാഭ്യാസം എന്ന വിഷയത്തില്‍ എ.സുജിത് ക്ലാസെടുത്തു. സ്‌കൂളിന് ലഭിച്ച ഇന്നവേറ്റിവ് പുരസ്‌ കാരം വിദ്യാരംഗം ചുമതലയുള്ള മുഹമ്മദ് ഷാമില്‍, സി.സൗമ്യ എന്നിവര്‍ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.ജിഷ, പഞ്ചായത്ത് അംഗം പി.ബഷീര്‍, പ്രവാസി ഹൗസിംങ് സൊസൈറ്റി പ്രസിഡന്റ് എം.പി.ബക്കര്‍ മാസ്റ്റര്‍, പ്രവാസി സൊ സൈറ്റി സെക്രട്ടറി സി.ഷൗക്കത്ത്, സ്റ്റാഫ് സെക്രട്ടറി പി.ഹംസ, എസ്.ആര്‍.ജി. കണ്‍വീ നര്‍ പി.ജിതേഷ്, കെ.ബിന്ദു, ഒ.ബിന്ദു, പ്രധാന അധ്യാപകന്‍ പി.യൂസഫ്, റുക്‌സാന, നജ്മുന്നിസ, സീനത്ത്, ബുഷ്‌റ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!